Home / Photos
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
By Vaisakhan MK
ഇന്ത്യയില്‍ ഒട്ടാകെ പല തരത്തിലുള്ള രുചികരമായ ഭക്ഷണങ്ങള്‍ നമുക്ക് ലഭ്യമാണ്. ഏത് കഴിക്കണമെന്ന കാര്യത്തില്‍ മാത്രമാണ് നമുക്കൊരു കണ്ഫ്യൂഷനുണ്ടാവുക എങ്കില്‍ അധികം കണ്ഫ്യൂഷന് വേണ്ട. ബംഗാളി ഫുഡ് തന്നെ തിരഞ്ഞെടുക്കാം. എല്ലാം സൂപ്പര്‍ ടേസ്റ്റി ഡിഷുകളാണ് ഇവിടെ. അതൊന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഫിഷ് ഓര്‍ലി ടേസ്റ്റ് ചെയ്ത് നോക്കിയിട്ടുണ്ടോ. ഇതൊരു ടിപ്പിക്കല്‍ ബംഗാളി ഫുഡാണ്. ഫിഷ് ഐറ്റംസ് ഇഷ്ടപ്പെടുന്നവര്‍ ഇത് കളിച്ചിരിക്കണം. ഇത് ഫ്രഞ്ച് രീതിയിലാണ് പാചകം ചെയ്യുന്നത്. ബംഗാളില്‍ മാത്രമല്ല ദില്ലി അടക്കമുള്ള ഇടങ്ങളിലും ഈ വിഭവം സുപരിചിതമാണ്.
2/5
Photo Credit: boldsky.com
Share
കൊല്‍ക്കത്ത ബിരിയാണി ഇല്ലാതെ എന്ത് ബംഗാളി ഡിഷ്. ബിരിയാണിയെന്നാല്‍ ബംഗാളുകാര്‍ക്ക് പ്രാണനാണ്. ദുര്‍ഗ പൂജയുടെ സമയത്ത് വരെ ബിരിയാണിയില്ലാത്ത ജീവിതം ബംഗാളികള്‍ക്ക് ഇല്ല. കുറച്ച് ഉരുളക്കിഴങ്ങും ഉള്ളിയും മുട്ടയുമെല്ലാം ചേര്‍ത്താണ് കൊല്‍ക്കത്ത ബിരിയാണി തയ്യാറാക്കുക.
3/5
Photo Credit: boldsky.com
Share
പുച്ച്ക നല്ലൊരു ചാട്ടാണ്. പാനി പൂരി ഒക്കെ പോലെ കഴിക്കാന്‍ ടേസ്റ്റാണിതിന്. മുംബൈയില്‍ വടാ പാവ് പോലെയാണ് ബംഗാളില്‍ പുച്ച്ക്. ബംഗാളിന് പുറത്തും ഈ ചാട്ട് ഫേമസാണ്. അറിയപ്പെടുന്ന സ്ട്രീറ്റ് ഫുഡ് കൂടിയാണിത്.
4/5
Photo Credit: boldsky.com
Share
ബപ്പ ചിംഗ്രി കൊല്‍ക്കത്തയിലെ ടേസ്റ്റി ഫുഡാണ്. വളരെ പഴക്കം ചെന്ന ബംഗാളി ഫുഡാണിത്. ചെമ്മീനാണ് ഇതിലെ പ്രധാന വിഭവം. മസ്റ്റാര്‍ഡ് സോസും ചേര്‍ക്കും. തനി കൊല്‍ക്കത്തയുടെ ടേസ്റ്റാണിതിന് അനുഭവപ്പെടുക. വീക്കെന്‍ഡില്‍ ഫാമിലിയുമായി ചെന്ന് കഴിക്കാന്‍ ഇവ ബെസ്റ്റാണ്.
5/5
Photo Credit: boldsky.com
Share
ഇനി ബംഗാളി ഫുഡിലെ കൊല കൊമ്പനാണ്. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം രസഗുളയാണ്. ബംഗാളികളുടെ പ്രിയ ഡെസേര്‍ട്ടാണിത്. ശര്‍ക്കരയും, മറ്റ് മധുര പദാര്‍ഥങ്ങളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ബംഗാളിന് പുറത്തും ഇവന് ഫേമസാണ്.


Click it and Unblock the Notifications