Home / Photos
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
By Vaisakhan MK
പ്രകൃതി ഭംഗിക്ക് പേരുകേട്ട സ്ഥലമാണ് കശ്മീര്‍. പലരും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ കശ്മീരിലുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാത്ത കാര്യമാണ് കശ്മീരി ഫുഡുകള്‍. രുചികള്‍ക്കും പേരുകേട്ട നാടാണ് കശ്മീര്‍. അവിടത്തെ വെറൈറ്റികള്‍ ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കോകുര് യാഖ്നി യോഗര്‍ട്ട് ചേര്‍ത്ത് ഉണ്ടാക്കുന്ന നോണ്‍ വെജ് ഡിഷാണ്. ചിക്കനോ മട്ടണോ ആണ് ഇതില്‍ ഉപയോഗിക്കുക. കോകുര് എന്ന് പറഞ്ഞാല്‍ ചിക്കനാണ്. എലയ്ക്ക, മറ്റ് സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവ ചേര്‍ത്ത് വെളുത്ത നിറത്തിലാണ് ഈ കറിയുടെ ഗ്രേവി ഉണ്ടാവുക. ഇത് ചോറിനൊപ്പവും, റോട്ടിക്കൊപ്പവും കഴിക്കാം.
2/5
Photo Credit: boldsky.com
Share
മട്ടണ്‍ കറിക്ക് ഫേമസാണ് കശ്മീര്‍. മാച്ച്ഗണ്ഡ് കഴിച്ചിരിക്കേണ്ട ഒരു മട്ടണ്‍ മീറ്റ് ബോള്‍സാണ്. ഇത് നല്ല ചുവപ്പമേറിയ കറിയില്‍ ചേര്‍ത്താണ് വിളമ്പുക. ചോറും, റോട്ടിയുമൊക്കെ ഇതിനൊപ്പം ചേര്‍ത്ത് കഴിക്കാം. ഉച്ചയൂണിനൊപ്പമാകുന്നതാണ് ഏറ്റവും നല്ലത്.
3/5
Photo Credit: boldsky.com
Share
മുജി ഗാഡ് അടുത്ത നോണ്‍ വെജ് ഡിഷാണ്. ഇത് മത്സ്യം ഉപയോഗിച്ചാണ് ഉണ്ടാക്കുക. രോഹു മത്സ്യത്തെയാണ് ഇതിനായി ഉപയോഗിക്കുക. മഞ്ഞള്‍ പേസ്റ്റ്, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല എന്നിവയും ചേര്‍ക്കും. കറി ഉണ്ടാക്കുന്നതിന് മുമ്പ് മീനില്‍ ഉപ്പും, മറ്റ് മസാലകും തേച്ച് പിടിപ്പിച്ച് വെക്കുക. അതിന് ശേഷം കറിയിലേക്ക് ചേര്‍ക്കുകയാണ് വേണ്ടത്.
4/5
Photo Credit: boldsky.com
Share
റോഗന്‍ ജോഷ് കശ്മീരിലെ വേള്‍ഡ് ഫേമസ് ഐറ്റമാണ്. നമ്മുടെ നാട്ടില്‍ വരെ ഇത് ഫേമസാണ്. ഉള്ളി ഒരു ബ്രൗണ്‍ നിറത്തില്‍ വഴറ്റിയെടുത്ത് മട്ടണൊപ്പം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ചിക്കനും ഉപയോഗിക്കാം. കുരുമുളക്, മുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇതിന്റെ ഫ്ളവേറിനായി ചേര്‍ക്കും. ഒപ്പം യോഗര്‍ട്ടും കൂടി ചേരുന്നതോടെ ടേസ്റ്റിന് ഒരു ബാലന്‍സിംഗും വരും.
5/5
Photo Credit: boldsky.com
Share
ആബ് ഗോഷ്ട് അതുപോലെ കശ്മീരി ഡിഷുകളില്‍ പ്രധാനിയാണ്. ഇതൊരു ടേസ്റ്റി കറിയാണ്. ഇതിന്റെ ഗ്രേവി പാലും ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ഒപ്പം നല്ല മട്ടണും ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. കുരുമുളകും, എലയ്ക്കയും ഇതിനൊപ്പം ചേര്‍ക്കും. ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറികളും കൂടി ചേരുന്നതോടെ ആബ് ഗോഷ്ടിന് വല്ലാത്ത രുചിയാണ്.


Click it and Unblock the Notifications