Home / Photos
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
By Vaisakhan MK
ഉത്തരേന്ത്യന്‍ ടേസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന ധാരാളം ആളുകള്‍ നമ്മുടെ കേരളത്തിലുണ്ട്. ചോളെ ഭട്ടൂരെ ഒക്കെ വളരെ പ്രശസ്തമായ ഡിഷാണ്. അത്തരത്തില്‍ മികച്ച ടേസ്റ്റുകള്‍ കൊണ്ട് പ്രശസ്തമാണ് മധ്യപ്രദേശ്. ഇവിടെ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കൊണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
താലി മീല്‍സ് തന്നെ മധ്യപ്രദേശില്‍ പ്രശസ്തം. രത്ലമി താലിയാണ് അക്കൂട്ടത്തിലെ പ്രമുഖന്. റോട്ടി, വെജിറ്റബിള്‍ കറി, പരിപ്പ്, പപ്പടം, വെജിറ്റബിള്‍ സലാഡ്, ബൂന്തി റായ്ത്ത, പുലാവ്, ഇങ്ങനെ നിരവധി കാര്യങ്ങള്‍ അടങ്ങിയതാണ് ഈ താലി മീല്‍സ്. ഒരിക്കലെങ്കിലും ഇവ കഴിച്ചിരിക്കണം.
2/5
Photo Credit: boldsky.com
Share
പഴം സമൂസയാണ് അടുത്ത വെറൈറ്റി. നമ്മുടെ നാട്ടിലെ പഴം പൊരി പോലെയാണിത്. മിന്റ് ചട്നി, ഹരി ചട്നി, രത്ലം സേവ് എന്നിവ ഈ സമോസയ്ക്ക് മുകളിലായി വെച്ചിട്ടുണ്ടാവും. ഒന്നൊന്നര ടേസ്റ്റാണിതിന്. ഒരിക്കലെങ്കിലും നമ്മള് ഈ സമൂസ കഴിച്ചിരിക്കണം.
3/5
Photo Credit: boldsky.com
Share
പോഹ, ഇത് നോര്ത്തിലാകെ പ്രശസ്തമാണ്. ഇന്‍ഡോറിലെ പോഹ രാജ്യത്താകെ അറിയപ്പെടുന്നതാണ്. പോഹയുടെ മുകളില്‍ രത്ലം സേവ്, കച്ചാപ്യാസ്, അനാര്‍ദാന, ഹരാ ദാനിയ, ജീരകം, ഒപ്പം ചെറുനാരങ്ങയും ചേര്‍ത്താണ് ഗംഭീര ടേസ്റ്റാണ്. മധ്യപ്രദേശില്‍ പോഹയെന്നാണ് ജീവന് തുല്യമാകുന്നത് ഈ ടേസ്റ്റ് കൊണ്ടാണ്.
4/5
Photo Credit: boldsky.com
Share
ചായ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. മധ്യപ്രദേശിലെ കേസര്‍ ചായ അപാര ടേസ്റ്റുള്ളതാണ്. പല തരം ഫ്ളേവറുകളിലാണ് ഇത് ഉണ്ടാക്കുന്നത്. ഷാഹിയുടെയും അരോമയുടെയും രുചിയാണ് ഇതിനുള്ളത്. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലകളിലെല്ലാം ഈ ചായ ലഭ്യമാകും.
5/5
Photo Credit: boldsky.com
Share
രത്ലമി സേവ് ഒരു തരം പോഹയാണ്. ഇത് മാല്‍വ മേഖലയിലാണ് പ്രശസ്തം. ജീരകവും സേവും അങ്ങനെ നിരവധി കാര്യങ്ങള്‍ ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. മധ്യപ്രദേശിലെ ആളുകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പോഹയും ഇത് തന്നെയാണ്. രത്ലമിലെ ഗോവര്‍ധന്‍സ് ഷോപ്പില്‍ നിന്ന് ഇവ വാങ്ങാന്‍ കിട്ടും.


Click it and Unblock the Notifications