Home / Photos
Food: ജപ്പാന്‍റെ സ്വന്തം സുഷി മുതല്‍ സ്പെയിനിന്റെ പെല്ല വരെ: ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവങ്ങള്‍
By Ajmal MK
നമ്മുടെ ഈ രുചിയുടെ ലോകത്ത് വ്യത്യസ്തമായ എണ്ണിയാലൊടുങ്ങാത്ത ഭക്ഷണവും ഭക്ഷണ രീതികളുമാണ് ഉള്ളത്. ഒരോ ജനതയ്ക്ക് അനുസരിച്ച് അത് വ്യത്യസ്തപ്പെട്ടിരിക്കുന്നു. അക്കുൂട്ടത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട ഏതാനും ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky, social media
Share
സുഷി-ജപ്പാന്‍
വിനാഗിരി അരിയും സീഫുഡ്, പച്ചക്കറികൾ, ചിലപ്പോൾ പഴങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ചേരുവകളും ഉപയോഗിച്ചാണ് സുഷി തയ്യാറാക്കുന്നത്. ട്യൂണ, ഈൽ, സാൽമൺ, നീരാളി തുടങ്ങിയ മത്സ്യങ്ങളാണ് സുഷി തയ്യാറാക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്.
2/8
Photo Credit: boldsky, social media
Share
റെൻഡാങ്-ഇന്തോനേഷ്യ
ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ വിഭവം" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഒരിനമാണ് റെന്‍ഡാങ്- മഞ്ഞൾ, വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി, മുളക്, ഗാലങ്കൽ എന്നിവയുൾപ്പെടെയുള്ള മികച്ച സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം ഉപയോഗിച്ച് തേങ്ങാപ്പാലിൽ ബീഫ് വേവിച്ചാണ് റെൻഡാങ് തയ്യാറാക്കുന്നത്.
3/8
Photo Credit: boldsky, social media
Share
രാമേൻ- ജപ്പാൻ
ഗോതമ്പ് നൂഡിൽസ് കൊണ്ട് നിർമ്മിച്ച ജാപ്പനീസ് വിഭവമാണ് റാമെൻ, പച്ചക്കറികൾക്കും മാംസത്തിനും ഒപ്പം ചാറിലായിട്ടാണ് രാമെന്‍ വിളമ്പുന്നത്
4/8
Photo Credit: boldsky, social media
Share
ടോം യാം ഗൂംഗ്-തായ്‌ലൻഡ്
ഒരു തരം തായ് സൂപ്പാണ് ടോം യാം ഗൂംഗ്. ചെറുനാരങ്ങ, നാരങ്ങ, കഫീർ ഇലകൾ, ഗാലങ്കൽ, ചുവന്ന മുളക് എന്നിവ ഉള്‍പ്പടേയുള്ള പച്ചകറികളും ചേർത്ത് തയ്യാറാക്കുന്നു ഒരു ചെമ്മീന്‍ വിഭവം.
5/8
Photo Credit: boldsky, social media
Share
കബാബ്-ടർക്കി
മിഡിൽ ഈസ്റ്റിൽ പ്രചാരത്തിലുള്ള ഒരു വിഭവമായ കബാബ് യഥാർത്ഥത്തിൽ തുർക്കിയിൽ നിന്നുമാണ് വരുന്നത്. പഴങ്ങൾ, പച്ചക്കറികൾ എന്നിവയോടൊപ്പം വിവിധ മാംസങ്ങള്‍ ഗ്രില്‍ ചെയ്തെടുക്കുന്ന വിഭവമാണ് കബാബ്.
6/8
Photo Credit: boldsky, social media
Share
ഫോ-വിയറ്റ്നാം
ലളിതവും എന്നാൽ അവിശ്വസനീയവുമായ ഒരു വിയറ്റ്നാമീസ് വിഭവമാണ് ഇത്. നൂഡിൽസും മാംസവും പച്ചക്കറികളും ചേർത്ത് (സാധാരണയായി ബീഫ് അല്ലെങ്കിൽ ചിക്കൻ ) ചാറോടെയാണ് ഫോ വിളമ്പുന്നത്.
7/8
Photo Credit: boldsky, social media
Share
പീക്കിംഗ് ഡക്ക്- ചൈന
പ്രത്യേകരീതിയില്‍ തയ്യാറാക്കിയ താറാവിറച്ചി വെള്ളരിക്കാ, സ്പ്രിംഗ് ഉള്ളി, സ്വീറ്റ് ബീൻ സോസ് എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്.
8/8
Photo Credit: boldsky, social media
Share
പെല്ല- സ്പെയിൻ
വിവിധ തരം പെല്ലകളുണ്ടെങ്കിലും ഒറിജിനൽ റെസിപ്പിയിൽ പച്ച പയർ, പച്ചരി, മാംസം (മുയൽ അല്ലെങ്കിൽ ചിക്കൻ, ചിലപ്പോൾ താറാവ്), ബട്ടർബീൻസ്, ഒച്ചുകൾ, റോസ്മേരി എന്നിവയാണ് അടങ്ങുന്നത്


Click it and Unblock the Notifications