Home / Photos
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
By Vaisakhan MK
ഭക്ഷണം കഴിക്കാന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വെറൈറ്റിയായിട്ടുള്ള ഭക്ഷണങ്ങളാണ് നമുക്കെല്ലാം കൂടുതല്‍ ഇഷ്ടം. അത്തരത്തില്‍ ധാരാളം ഫുഡ് നമുക്ക് ചുറ്റുമുണ്ട്. അതില്‍ തമിഴ്നാട്ടിലെ ഡിഷുകള്‍ പ്രത്യേക ടേസറ്റാണ്. അതില്‍ മികച്ചത് ഏതെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ബനാന ബോണ്ട അഥവാ കായപ്പം തമിഴ്നാട്ടിലെ പ്രധാനപ്പെട്ടൊരു സ്നാക്ക്്സാണ്. നമ്മുടെ കേരളത്തിലും ഇത് സുപരിചിതമാണ്. സാധാരണ ബോണ്ടയില്‍ നിന്ന് വ്യത്യസ്തമാണിത്. ഉരുളക്കിഴങ്ങും പച്ചക്കറികള്‍ക്കും പകരം വാഴപ്പഴമാണ് ഇതിലുണ്ടാവുക. ഇത് എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ചെയ്യുക. മധുരമേറിയ ലഘുഭക്ഷണമാണിത്.
2/5
Photo Credit: boldsky.com
Share
മേതു വട അഥവാ നമ്മുടെ സ്വന്തം വട തമിഴ് ഭക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. എണ്ണയില്‍ മുക്കിയാണ് ഇത് പൊരിച്ചെടുക്കുക. ഉള്ളി, കുരുമുളക്, പച്ചമുളക്, എന്നിവ മാവിനൊപ്പം സമം ചേര്‍ത്താണ് ഇവ തയ്യാറാക്കുക. ചട്നിയോ സാമ്പാറോ വടയ്ക്കൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ ഗംഭീരമായിരിക്കും.
3/5
Photo Credit: boldsky.com
Share
രസമാണ് നല്ല ടേസ്റ്റിയായിട്ടുള്ള മറ്റൊരു തമിഴ് ഡിഷ്. മഞ്ഞളും, തക്കാളിയും, കുരുമുളകുമെല്ലാം ചേര്‍ത്താണ് രസം തയ്യാറാക്കുക. ഭക്ഷണത്തിന് മുമ്പോ, ശേഷമോ, ഭക്ഷണം കഴിക്കുന്ന സമയത്തോ ഇത് കഴിക്കാം. ശരീരത്തിന് വേണ്ട ഔഷധമായും ഇതിനെ കാണുന്നവരുണ്ട്.
4/5
Photo Credit: boldsky.com
Share
പൊരിയല് അഥവാ ഉപ്പേരി ഒരിക്കലെങ്കിലും ടേസ്റ്റ് ചെയ്യേണ്ടതാണ്. കടുകിന്റെ വിത്തുകള്‍, ഉള്ളി, പരിപ്പ്, മഞ്ഞള്‍, ചുവന്ന മുളക്, മല്ലിച്ചെപ്പ്, തേങ്ങ ചിരിയത് എന്നിവയെല്ലാം തമിഴ്നാട്ടിലെ ഉപ്പേരിയില്‍ ചേര്‍ക്കും. നല്ലൊരു ഊണിനൊപ്പം ഇതും കൂടി കഴിച്ചാല്‍ ഗംഭീരമാകും.
5/5
Photo Credit: boldsky.com
Share
മീനില്ലാതെ എന്ത് തമിഴ് ഭക്ഷണം അല്ലേ. എങ്കില്‍ തമിഴ് സ്റ്റൈല്‍ മീന്‍ കറിയെ പറ്റി പറയാം. അത്രയ്ക്ക് ടേസ്റ്റാണ് തമിഴ്നാട്ടിലെ മീന്‍കറി. മഞ്ഞളും, മുളകുമെല്ലാം ചേര്‍ത്താണ് ഇവ തയ്യാറാക്കുക. വായില്‍ കപ്പലോടിക്കാന്‍ മാത്രം ടേസ്റ്റ് ഈ കറിക്കുണ്ടാവും.


Click it and Unblock the Notifications