Home / Photos
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
By Vaisakhan MK
ദക്ഷിണേന്ത്യയില്‍ ധാരാളം വെറൈറ്റി രുചികളുണ്ട്. എല്ലാം നമ്മള് കഴിച്ചിട്ടൊന്നും ഉണ്ടാവില്ല. ചിലത് നമ്മള് കേടിട്ട് പോലുമുണ്ടാവില്ല. അത്തരത്തിലുള്ള രുചികളുടെ കേന്ദ്രമാണ് കര്‍ണാടക. ധാരാളം ടേസ്റ്റി ഫുഡുകള്‍ ഇവിടെയുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ചോ ചോ ബാദ് ഒരു മധുരമേറിയ ഡിഷാണ്. കാര ബദും കേസരി ബദും ചേര്‍ത്ത് ഉണ്ടാക്കുന്നതാണിത്. കാര ബദ് ഒരു ഉപ്പുമാവാണിത്. അതും കേസരിയും കൂടി ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് ചോ ചോ ബാദ്.
2/5
Photo Credit: boldsky.com
Share
അടുത്തത് ഫിഷ് ഫ്രൈയാണ്. കാണെ ഫിഷ് ഫ്രൈ ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയിലെ വെറൈറ്റി ടേസ്റ്റുകളിലൊന്നാണിത്. മുളകു പുരട്ടിയാണ് ഇത് പൊരിച്ചെടുക്കുക. ഒപ്പം രവയും ചേര്‍ക്കും. അതിന് വല്ലാത്തൊരു ടേസ്റ്റും അതിലൂടെ കിട്ടും.
3/5
Photo Credit: boldsky.com
Share
കര്‍ണാടകയിലെ ഏറ്റവും രുചികരമായ ഭക്ഷണം മംഗലാപുരം മേഖലയിലാണ്. കോറി ഗസ്സി അതിലൊന്നാണ്. വായില്‍ വെള്ളമൂറിക്കാന്‍ ശേഷിയുള്ള ചിക്കന്‍ കറിയാണിത്. തീരദേശ മേഖലയിലാണ് ഇവ പ്രശസ്തം. ഗാസ്സി എന്നാല്‍ കറിയാണ്. കോറി എന്നാല്‍ ചിക്കനും. മഞ്ഞളും, തേങ്ങയും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. നീര് ദോശയും ചേര്‍ത്ത് ഇത് കഴിച്ചാല്‍ പിന്നെ സ്ഥിരം കഴിച്ചുപോകും.
4/5
Photo Credit: boldsky.com
Share
മൈസൂരു മസാല ദോശ ലോകപ്രശസ്തമാണ്. ഒരിക്കലെങ്കിലും കഴിക്കേണ്ട ഡിഷാണിത്. നല്ല മൊരിഞ്ഞ ദോശയും, അതിനുള്ളിലായി നല്ല ടേസ്റ്റി മസാലയുമാണ് ഇതിന്റെ പ്രത്യേകത. ഒപ്പം സാമ്പാര്‍, തേങ്ങാ ചട്ണി, പുതീന ചട്നി എന്നിവയുമുണ്ടാകും.
5/5
Photo Credit: boldsky.com
Share
ഗോജ്ജു, ഇത് അധികം കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഫുഡാണ്. ഇതൊരു വെജറ്റേറ്റിയന് ഡിഷാണ്. സൈഡ് ഡിഷായിട്ടാണ് കര്‍ണാടകയില്‍ ഇതിനെ കാണുന്നത്. മാങ്ങയും, പൈനാപ്പിളുമെല്ലാം ചേര്‍ത്താണ് ഇത് ഉണ്ടാക്കുക. വളരെ കുറച്ച് സമയം മതിന് ഇതിന്. ടേസ്റ്റാണെങ്കില് വേറെ ലെവലും.


Click it and Unblock the Notifications