Home / Photos
കഴിച്ചിട്ടും കഴിച്ചിട്ടും മതിയാവുന്നില്ല, തായ് ഫുഡ് സൂപ്പറാണ്; ഈ ടേസ്റ്റുകള്‍ മനസ്സില്‍ നിന്ന് പോവില്ല
By Vaisakhan MK
വിദേശ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആ നിരയിലേക്ക് കൊണ്ടുവരാവുന്നതാണ് തായ്ലാന്‍ഡിലെ ഭക്ഷണങ്ങള്‍. നമ്മുടെ നാട്ടില്‍ പോലും മികച്ച തായ് റെസ്റ്റോറന്റുകളുണ്ട്. എങ്കില്‍ ഉറപ്പായും ഈ ടേസ്റ്റുകള്‍ പരീക്ഷിക്കാവുന്നതാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: freepik
Share
തായ് നൂഡിള് സൂപ്പ് അപാര ടേസ്റ്റുള്ള ഫുഡാണ്. ഇതൊരു ഹെല്‍ത്തി ഡിഷ് കൂടിയാണ്. ചിക്കനും ബ്രോക്കോളിയുമൊക്കെ ചേര്‍ത്താണ് ഈ സൂപ്പുണ്ടാക്കുക. വറുത്ത വെളുത്തുള്ളിയും, തേങ്ങാപാലും ഇതോടൊപ്പം ചേര്‍ക്കും. വായില്‍ കപ്പലോടിക്കാന്‍ ഈ ഡിഷ് ബെസ്റ്റാണ്.
2/5
Photo Credit: freepik
Share
യെല്ലോ കറിയും പച്ചക്കറിയും ചേര്‍ത്തുള്ള ഡിഷ് തായ്ലാന്‍ഡിലെ പ്രധാന ആകര്‍ഷണമാണ്. അതിഥികളെ ആകര്‍ഷിക്കാന്‍ ഈ കറിക്ക് സാധിക്കും. മനോഹരമായ നിറത്തിലുള്ളതാണിത്. തേങ്ങയും, പച്ചക്കറികളും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. കുറച്ച് എരിവുമുണ്ടാകും.
3/5
Photo Credit: freepik
Share
പപ്പായ സലാഡാണ് അടുത്തത്. ഇതും ഹെല്‍ത്തിയാണ്. വൃത്തിയായി മുറച്ച പപ്പായ, ക്യാരറ്റ്, തക്കാളി, ചുവന്ന മുളക്, നാരങ്ങാ ജ്യൂസ്, സോയ സോസ്, എന്നിവയാണ് ഇതിലെ പ്രധാന കാര്യങ്ങള്‍. ചതച്ചരച്ച നിലക്കടല കൊണ്ട് മുകള്‍ ഭാഗം അലങ്കരിക്കാനും മറക്കരുത്.
4/5
Photo Credit: freepik
Share
പാഡ് തായ് എന്നൊരു മനോഹര ഡിഷുണ്ട് തായ്ലാന്ഡില്. റൈസ് നൂഡില്‍സിനൊപ്പം ചിക്കന്‍, ചെമ്മീന്‍, ഉള്ളി, ബീന്‍സ്, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ ചേര്‍ത്താണ് പാഡ് തായ് ഉണ്ടാക്കുന്നത്. ഏതൊരാള്‍ക്കും ഒരിക്കല്‍ കഴിച്ചാല്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണിത്.
5/5
Photo Credit: freepik
Share
ബേസില്‍ ചിക്കനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് കഴിച്ച് നോക്കൂ. മുളകും, ചതച്ചരച്ച ചിക്കനും, സോയ സോസും, കുരുമുളകും, വെളുത്തുള്ളിയും, കുറച്ച് പഞ്ചസാരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഗംഭീര ഫുഡാണിത്. ഒപ്പം സ്റ്റീം ചെയ്ത റൈസും ചേര്‍ത്താണ് ഇത് വിളമ്പുക.


Click it and Unblock the Notifications