Home / Photos
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
By Vaisakhan MK
ഫുഡ് എന്ന് പറഞ്ഞാല്‍ അത് ജപ്പാനിലെ ഫുഡാണ്. വെറൈറ്റികളുടെ കേന്ദ്രമാണ് ജപ്പാന്. എന്നാല്‍ പ്രശസ്തമായ ചില ഡിഷുകള്‍ ഉണ്ട്, അത് ജപ്പാനില്‍ പോലും ഇപ്പോള്‍ അധികമാരും കഴിക്കാത്ത കാര്യമാണ്. പക്ഷേ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട ഒന്നാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കാലിഫോര്‍ണിയ ഡിഷ് കഴിച്ച് നോക്കിയിട്ടുണ്ടോ? ചിലപ്പോള്‍ കേട്ടിരിക്കാനും വഴിയില്ല.. 1960കളിലാണ് ഇത് ടോക്യോയില്‍ എത്തുന്നത്. എന്നാല്‍ വേവിച്ച ഞണ്ടും, അവക്കാഡോയും ചേര്‍ത്താണ് ഇത് ഉണ്ടാക്കുക. നേരത്തെയുള്ള സ്വാദ് അമേരിക്കക്കാര്‍ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയാണ് ഈ സുഷി ഡിഷ് ഉണ്ടായത്. ഇതിപ്പോള്‍ ജപ്പാനില്‍ ഒട്ടും പ്രശസ്തമല്ല. ആര്‍ക്കും ഈ ടേസ്റ്റ് ഇഷ്ടമല്ല.
2/5
Photo Credit: boldsky.com
Share
ടെറിയാക്കി സോസ് ജാപ്പനീസ് ഫുഡില്‍ പ്രശസ്തമാണ്. ചിക്കന്‍, സ്റ്റേയ്ക്ക്, പച്ചക്കറികള്‍ എന്നിവകള്ക്കൊപ്പം കഴിക്കാന്‍ ഏറ്റവും രുചിയേറിയ ഒന്നാണീ സോസ്. ഇതൊരു ജാപ്പനീസ് ടേസ്റ്റാണ്. പക്ഷേ ജപ്പാനില്‍ ആരും ഇത് ഉപയോഗിക്കാറില്ല. യുഎസ്സില്‍ വളരെ പ്രശസ്തവുമാണ്. കാരണം ഇതിന് ഏറെയാണ്. ജപ്പാനില്‍ പന്നിയിറച്ചിക്കോ ചിക്കനോ ഒക്കെ വറുക്കുന്നതിന് പറയുന്നതാണ് ടെറിയാക്കിയെന്ന്. ജപ്പാനില്‍ ഇവ മീനിനോ, മറ്റ് ഇറച്ചികള്ക്കോ സൈഡ് ഡിഷായി ഉപയോഗിക്കാറുണ്ട്.
3/5
Photo Credit: boldsky.com
Share
കുറച്ച് എരിവൊക്കെയുള്ള സുഷി റോള്‍സ് കഴിച്ചു നോക്കണം. ട്യൂണ ഫിഷാണ് ഇതില്‍ ഉപയോഗിക്കുക. എന്നാല്‍ ജപ്പാനില്‍ സുഷി റോള്‍സ് ട്യൂണ വെച്ചുള്ളത് ആരും കഴിക്കില്ല. വേവിക്കാത്ത മത്സ്യമാണ് അവര്‍ ഉപയോഗിക്കുക. ഒപ്പം കുറച്ച് അരിയും ഇതിനൊപ്പം ചേര്‍ക്കും. യുഎസ്സില്‍ ഇത് വ്യത്യസ്തമാണ്.
4/5
Photo Credit: boldsky.com
Share
ടെമ്പുര എന്ന ഡിഷിനെ കുറിച്ച് കേട്ടിരിക്കാന്‍ വഴിയില്ല. ഇത് ജാപ്പനീസ് ഫുഡാണ്. പക്ഷേ ജപ്പാനേക്കാള്‍ ഇത് യുഎസ്സിലാണ് പ്രശസ്തം. ചെമ്മീനും പച്ചക്കറികളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. സാധാരണ ഒരു ചെറിയ ഡിഷാണ് ഇത് ജപ്പാനില്‍. യുഎസ്സില്‍ ഇത് സുഷി പോലെ ഹെവി ഡിഷാണ്.
5/5
Photo Credit: boldsky.com
Share
ഗ്രീന്‍ ടീ അഥവാ മട്ട്ചാ വളരെ പ്രശസ്തമാണ് ജപ്പാനില്‍. ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ ഗ്രീന്‍ ടീ കൊണ്ടുണ്ട്. മധുരമുള്ള ഗ്രീന്‍ ടീ യുഎസ്സില്‍ പ്രശസ്തമാണ്. പക്ഷേ ജപ്പാനില്‍ ഇതത്ര പ്രശസ്തമല്ല. കാരണം മധുരമുള്ള ഗ്രീന്‍ ടീ അവരൊരിക്കലും കഴിക്കില്ല. കയ്പേറിയ രുചിയാണ് അവിടെ ഇഷ്ടം.


Click it and Unblock the Notifications