Home / Photos
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
By Vaisakhan MK
നമുക്ക് ഫേവറിറ്റായ ഭക്ഷണങ്ങള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. അത് കണ്ടുപിടിച്ച് കഴിക്കുക എന്നതാണ് ഏതൊരു ഫുഡ് ലവറുടെയും പ്രധാന ജോലി. ഉത്തരാഖണ്ഡ് അതുപോലെ സ്ട്രീറ്റ് ഫുഡുകള്‍ക്ക് പേരുകേട്ട നാടാണ്. എന്താണ് ഇവിടെ സ്പെഷ്യല്‍ എന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഗുള്ഗുള ഒരു ലഡ്ഡുവാണ്. റാഗി ലഡു എന്ന് വേണമെങ്കിലും വിളിക്കാം. ശര്‍ക്കരയും, ഗോതമ്പ് പൊടിയും, ചേര്‍ത്താണ് ഇത് ഉണ്ടാക്കുക. മല്ലിച്ചെപ്പും, മിന്റും ചേര്‍ത്ത ചട്നിയാണ് ഇതിന് സൈഡായി നല്‍കുക. മധുരമേറിയ ഗുള്ഗുളയ്ക്ക് അപൂര്‍വ കോമ്പിനേഷനാണിത്.
2/5
Photo Credit: boldsky.com
Share
കുമയോണി ദാല്‍ വട ഒരു ലോക്കല്‍ ഡിഷാണ്. വളരെ പ്രശസ്തമാണിത്. തട്ടുകടകളില്‍ ഏത് സമയവും ഇത് ലഭ്യമാണ്. ഒന്ന് യാത്ര ചെയ്താല്‍ മാത്രം മതി. ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലാണ് ഇവയുണ്ടാവുക. നല്ല ക്രിസ്പിയായിട്ടുള്ള പക്കോഡയെന്ന് ഇതിനെ വിളിക്കാം. ഗ്രീന്‍ ചട്നിക്കൊപ്പമാണ് ഇത് വിളമ്പുക.
3/5
Photo Credit: boldsky.com
Share
സ്റ്റിക് ജോ കോഫി, ഇതൊരു ബട്ടര്‍ ടോഫിയാണ്. ഒരു മിഠായി എന്ന് വേണമെങ്കില്‍ പറയാം. ഉത്തരാഖണ്ഡിലെ ഫേമസ് സ്ട്രീറ്റ് ഫുഡാണിത്. ഇവിടെ ബട്ടര്‍ ബിസ്കറ്റുകള്‍, ബട്ടര്‍ കേക്കുകളും, എല്ലാം ഫേമസാണ്. ഒരിക്കലെങ്കിലും ഇത് കഴിച്ചുനോക്കാവുന്നതാണ്.
4/5
Photo Credit: boldsky.com
Share
ബണ്ടിക്കിയാണ് ഉത്തരാഖണ്ഡിലെ ടേസ്റ്റില്‍ പുലി. ടൂറിസ്റ്റുകളെല്ലാം ചോദിച്ച് വാങ്ങുന്നതാണ് ഈ ഫുഡ് ഐറ്റം. ബണ്‍ ഉപയോഗിച്ച് ബര്‍ഗര്‍ പോലെയാണ് ഈ ഐറ്റം ഉണ്ടാക്കുക. ഉള്ളിയും, തൈരും, ചട്നിയുമെല്ലാം ചേര്‍ത്താണ് ഇവ വിളമ്പുക.
5/5
Photo Credit: boldsky.com
Share
ഉത്തരാഖണ്ഡിലെ മറ്റൊരു സൂപ്പര്‍ ഡിഷാണ് ആലൂ കെ ഗുട്കെ. സ്ട്രീറ്റ് ഫുഡാണിത്. ഉരുളക്കിഴങ്ങും, മസാലയും ചേര്‍ത്താണ് ഇവ തയ്യാറാക്കുക. തണുപ്പ് കാലത്താണ് ഇവ കൂടുതല്‍ കഴിക്കു. വളരെ ചെറിയ തുക മാത്രം മുടക്കിയാല്‍ സ്വാദേറിയ ആലൂ ഗുട്കെ കഴിക്കാം.


Click it and Unblock the Notifications