Home / Photos
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
By Vaisakhan MK
ദക്ഷിണേന്ത്യ രുചികളുടെ വലിയൊരു കേന്ദ്രമാണ്. എവിടെ പോയാലും നല്ല ഭക്ഷണം കിട്ടും. പക്ഷേ നമ്മളറിയാത്ത ചില ഫുഡും ഇക്കൂട്ടത്തിലുണ്ട്. ആന്ധ്രപ്രദേശ് അതുപോലെ രുചികളുടെ തലസ്ഥാനമാണ്. ഈ ഐറ്റംസ് ഒന്നും മറക്കാതെ നമ്മള് ട്രൈ ചെയ്യേണ്ടതാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഗോങ്കുരോ മട്ടന്‍ അതുപോലെ കഴിക്കേണ്ട ഒന്നാണ്. ആന്ധ്രപ്രദേശ് മട്ടന്‍ പേരുകേട്ട നാടാണിത്. ഇതിന്റെ ഗ്രേവിയില്‍ ഉരുളക്കിഴങ്ങും, തേങ്ങാപ്പാലും അടങ്ങിയിട്ടുണ്ടാവും. അതാണ് ഇവയ്ക്ക് ടേസ്റ്റ് കൂടുന്നത്. കുറച്ച് എരിവും ഇതിനുണ്ടാവും. ഒരിക്കല്‍ കഴിച്ചാല്‍ ഇതിന്റെ റെസിപ്പി മനസ്സിലാക്കിയിട്ടേ നിങ്ങള്‍ പോകൂ.
2/5
Photo Credit: boldsky.com
Share
പുലസ പുലുസു ഒരു മീന്‍കറിയാണ്. വളരെ വിലയേറിയ മീന്‍ കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. ഗോദാവരി നദിയിലെ മീനുകളാണ് ഇതിനായി ഉപയോഗിക്കുക. ആന്ധ്രയിലെ മത്സ്യ വിഭവങ്ങളില്‍ മുമ്പനാണ് പുലസ പുലുസു. എണ്ണയിലാണ് ഇവ ഉണ്ടാക്കുക. പലതരം കറികൂട്ടുകളും ഇതില്‍ ചേര്‍ക്കും.
3/5
Photo Credit: boldsky.com
Share
ഗോങ്കുര ചിക്കന്‍ ആന്ധ്രയിലെ ചിക്കന്‍ ഡിഷുകളില്‍ മുമ്പനാണ്. പച്ചക്കറികളും, അതുപോലെ ഗോങ്കുര ഇലകളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. നാടന്‍ കോഴികളെയാണ് ഇതിനായി ഉപയോഗിക്കുക. ഒടുക്കത്തെ ടേസ്റ്റാണ് ഇതിന്. അതിഥികള്‍ വന്നാല്‍ സത്കാരത്തിന് ഈ ഡിഷ് ബെസ്റ്റാണ്.
4/5
Photo Credit: boldsky.com
Share
പേസരട്ടു അതുപോലെ പ്രശസ്തമായ ആന്ധ്ര ഡിഷാണ്. ഇതൊരു ബ്രേക്ഫാസ്റ്റ് ഫുഡാണ്. ദോശ പോലെ തന്നെയാണിത്. പച്ച നിറത്തിലാണ് ഈ ദോശയുണ്ടാക്കുക. തക്കാളി ചട്ണിയും, പച്ചമുളക് ചട്നിയുമാണ് ഇതിന് സൈഡ് ഡിഷ്. ഹൈദരാബാദിലെ ഏത് ഹോട്ടലിലും സുലഭമായി ഈ ദോശ ലഭിക്കും.
5/5
Photo Credit: boldsky.com
Share
പുളിഹോര അഥവാ ചിത്രന്നം, ഈ ഡിഷിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആന്ധ്രയില്‍ പരമ്പരാഗത ഡിഷുകളില്‍ ഒന്നാണിത്. ചോറും അതില്‍ ധാരാളം ഫ്ളേവറുകളും ചേര്‍ത്താണ് പുളിഹോര ഉണ്ടാക്കുന്നത്. ചെറിയൊരു ഉപ്പും, പുളിയും എല്ലാം ചേര്‍ന്നുള്ള രുചിയാണിതിന്. മഞ്ഞള്‍, കറിവേപ്പില, തക്കാളി എന്നിവയെല്ലാം ചേര്‍ത്താണ് ഇത് ഉണ്ടാക്കുക.


Click it and Unblock the Notifications