Home / Photos
പാനിപ്പൂരി, ദഹി വട, ഇതാ യുപി ഫുഡ് പൊളിയാണ്, തനി നോര്‍ത്ത് സ്റ്റൈല്‍, കഴിച്ചുനോക്കൂ
By Vaisakhan MK
നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈല്‍ ഫുഡ് ഇപ്പോള്‍ എല്ലായിടത്തും ഫേമസാണ്. നമ്മളെല്ലാം ഇത് കഴിക്കുന്നുണ്ട്. പാനിപ്പൂരിയൊക്കെ നമ്മുടെ നാട്ടില്‍ വളരെ ഫേമസാണ്. ഇതില്‍ ഏറ്റവും ബെസ്റ്റ് ഉത്തര്‍പ്രദേശിലെ ഫുഡാണ് അത് ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
തെഹ്റി യുപിയിലെ പ്രശസ്തമായ വെജിറ്റബിള്‍ പുലാവ് ആണ്. അവധി ഡിഷാണിത്. ഫ്ളേവറും ടെക്സ്്ചറും അതിഗംഭീരമാണ് തെഹ്റിയില്‍. ഒരുപാട് പച്ചക്കറികളും, മസാലഗളും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. തൈര്, സലാഡ്, ചട്നി എന്നിവ ഇതിന് സൈഡ് ഡിഷായി ഉപയോഗിക്കാറുണ്ട്.
2/5
Photo Credit: boldsky.com
Share
ഗലൂട്ടി കെബാബ് അതുപോലെ ടേസ്റ്റി ഫുഡാണ്. ഒരുപാട് മസാലകള്‍ ഇതിലുമുണ്ട്. തവാ റോസ്റ്റായിട്ടാണ് ഈ കെബാബ് അറിയപ്പെടുന്നത്. ഇതിന്റെ സുഗന്ധം ആരെയും കഴിക്കാനായി ആകര്‍ഷിക്കുന്നതാണ്. ഖമീരി റോട്ടി, ഉള്ളി, പുതിന ചട്നി എന്നിവ ചേര്‍ത്താണ് ഇവ കഴിക്കുക.
3/5
Photo Credit: boldsky.com
Share
കച്ചോരി സബ്സിയാണ് മറ്റൊരു സൂപ്പര്‍ ഡിഷ്. ഇതൊരു ബ്രേക്ക്ഫാസ്റ്റാണ്. ബെനാറസി ഫുഡ് കൂടിയാണിത്. ബഡി-ചോട്ടി കച്ചോരിയുണ്ട് യുപിയില്‍. ബഡി കച്ചോരി മസാലയില്‍ മുങ്ങിയുള്ളതാണ്. ചോട്ടി കച്ചോരി കൂടുതല്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ളതാണ്. ഗരം മസാലയെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക.
4/5
Photo Credit: boldsky.com
Share
ചൂര മട്ടര്‍ ഒരു കിടിലന്‍ സ്ട്രീറ്റ് ഫുഡാണ്. പോഹ പോലൊരു ഫുഡാണ്. ഇത് ചോറും, നല്ല നാടന്‍ നെയ്യും, വിവിധ തരം മസാലകളും, പച്ചക്കറികളും, പച്ചപട്ടാണിയും, പാലോ, ക്രീമുകളോ ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. നല്ലൊരു മസാല ചായക്കൊപ്പം ഇവ ആസ്വദിച്ച് കഴിക്കാം.
5/5
Photo Credit: boldsky.com
Share
ഇനിയുള്ളത് ഗോള്‍ ഗപ്പയാണ്. നമ്മുടെ നാട്ടില്‍ പാനി പൂരിയൊക്കെയായി വരുന്നത് ഇതാണ്. ഇതിനൊപ്പം ദഹി ചട്നി കൂടിയാകുമ്പോള്‍ വേറെ ലെവല്‍ ടേസ്റ്റായിരിക്കും. മീഠെ ഗോള്ഖപ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. കുറച്ച് മസാലയുടെ ടേസ്റ്റും, കുറച്ച് മധുരവും ചേര്‍ന്നതാണ് ഇതിന്റെ രുചി. നല്ലൊരു സ്ട്രീറ്റ് ഫുഡാണിത്.


Click it and Unblock the Notifications