Home / Photos
ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി തന്നെ ഒന്നാമന്: രണ്ടാം സ്ഥാനത്തിനും മാറ്റമില്ല; കാണാം ചിത്രങ്ങള്‍
By Vaisakhan MK
ഇന്ത്യയില്‍ ശതകോടീശ്വരുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഫോബ്സ്. രാജ്യത്തെ പ്രമുഖ ബിസിനസുകാരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി തന്നെയാണ് ഉള്ളത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky.com
Share
ഫോബ്സിന്റെ ഇന്ത്യയിലെ ശതകോടീശ്വരന്മാരില് ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്‍പതാം സമ്പന്നനാണ് അദ്ദേഹം പുതിയ പട്ടികയില്‍. 116 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി., 100 ബില്യണ്‍ ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ബിസിനസുകാരനാണ് അദ്ദേഹം.
2/8
Photo Credit: boldsky.com
Share
രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയാണ്. ഈ സ്ഥാനത്തിനും മാറ്റമില്ല. നേരത്തെയും അദാനി തന്നെയായിരുന്നു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 84 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ നിന്നെല്ലാം കരകയറാന്‍ അദാനി ഗ്രൂപ്പിന് സാധിച്ചതും നേട്ടമായിട്ടുണ്ട്.
3/8
Photo Credit: boldsky.com
Share
മൂന്നാം സ്ഥാനത്ത് ശിവ് നാടാരാണ്. അദ്ദേഹത്തിന് കഴിഞ്ഞ തവണത്തെ പോലെ വലിയ നേട്ടമുണ്ടാക്കി മൂന്നാം സ്ഥാനത്ത് തുടരാനും സാധിച്ചു. 36.9 ബില്യണാണ് ശിവ് നാടാരുടെ ആസ്തി. അതേസമയം മൂന്ന് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളവരുടെ ആസ്തികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല.
4/8
Photo Credit: boldsky.com
Share
നാലാം സ്ഥാനത്ത് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാലാണ്. 33.5 ബില്യണ്‍ ഡോളറാണ് സാവിത്രിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ വനിത ശതകോടീശ്വരി എന്ന നേട്ടം നിലനിര്‍ത്താനും അവര്‍ക്ക് പുതിയ പട്ടികയില്‍ സാധിച്ചിട്ടുണ്ട്. സ്റ്റീല്‍, വൈദ്യുതി, സിമന്റ് അടക്കമുള്ള വ്യവസായങ്ങളിലാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന് താല്പര്യമുള്ളത്.
5/8
Photo Credit: boldsky.com
Share
അഞ്ചാം സ്ഥാനത്ത് ദിലീപ് ഷാംഗ്വിയാണ്. 26.7 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമയാണ് അദ്ദേഹം.രാജ്യത്തെ സുപ്രധാന മരുന്ന് കമ്പനികളില്‍ ഒന്നാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ജനറിക് മരുന്നുകളില്‍ അടക്കം ഇവര്‍ മുന്‍നിരയിലുണ്ട്.
6/8
Photo Credit: boldsky.com
Share
സൈറസ് പൂനാവാലയാണ് ആറാം സ്ഥാനത്ത്. 21.3 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. സൈറസ് പനാവാല ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. അതില്‍ വരുന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവിഡ് വാക്സിന് അടക്കം നിര്‍മിച്ചത് ഇവരുടെ കമ്പനിയാണ്.
7/8
Photo Credit: boldsky.com
Share
കുശാല്‍ പാല് സിംഗാണ് ഏഴാം സ്ഥാനത്തുള്ളത്. 20.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ് അദ്ദേഹം. ഡിഎല്‍എഫ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ് കുശാല്‍ പാല്. കമ്പനിയുടെ നേട്ടങ്ങളാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് നയിച്ചത്.
8/8
Photo Credit: boldsky.com
Share
എട്ടാം സ്ഥാനത്തുള്ളത് കുമാര്‍ ബിര്‍ളയാണ്. 19.7 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. ഒന്‍പതാം സ്ഥാനത്ത് രാധാകിഷന്‍ ധമനിയാണ്. 17.6 ബില്യണ്‍ ആസ്തിയുണ്ട് അദ്ദേഹത്തിന്. അതുപോലെ പത്താം സ്ഥാനത്ത് ലക്ഷ്മി മിത്തലാണ്. 16.4 ബില്യണാണ് മിത്തലിന്റെ ആസ്തി.


Click it and Unblock the Notifications