• search
  • Live TV

അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തി ശോഭിച്ച നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റെ തുടങ്ങിയവർ ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ നേരെ തിരിച്ച് രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയവരുമുണ്ട്. അത്തരം ചിലരേയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
By Ajmal MK
| Published: Sunday, September 25, 2022, 14:44 [IST]
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
1/8
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അഭിനയിച്ച ഏക സിനിമയാണ് കാമ്പസ് ഡയറി. ജീവൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ഗ്രാമത്തിലെ പ്രശ്‌നങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു ബഹുജന നേതാവാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം. ഒരു വൻകിട കമ്പനിയുടെ ജലസ്രോതസ്സുകൾ ചൂഷണം ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തിറങ്ങുന്നതും അച്യുതാനന്ദൻ ഗ്രാമവാസികൾക്ക് പിന്തുണ അറിയിക്കുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അഭിനയിച്ച ഏക സിനിമയാണ് കാമ്പസ് ഡയറി. ജീവൻ ദാസ് ആണ്...
Courtesy: oneindia
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
2/8
സംഗീത് ലൂയിസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇലഞ്ഞയ്ക്കാവ് പി ഒ’ എന്ന മലയാളം ത്രില്ലർ ചിത്രത്തിലൂടെയാണ്  പി സി ജോർജ് നടനായത്. സലിംകുമാർ, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, സായികുമാർ, കലാഭവൻ മണി, റിയാസ് ഖാൻ, ഷമ്മി തിലകൻ, ബിജുക്കുട്ടൻ, വൈഗ, അംബികാ മോഹൻ, കുളപ്പുള്ളി ലീല, കനകലത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സംഗീത് ലൂയിസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇലഞ്ഞയ്ക്കാവ് പി ഒ’ എന്ന മലയാളം ത്രില്ലർ...
Courtesy: oneindia
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
3/8
പ്രശസ്ത സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിനയിച്ചത് അഡ്വക്കേറ്റ് സംഗീത് ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത വികൃതിക്കൂട്ടം എന്ന ചിത്രത്തിലാണ്. ഒരു കോളേജ് പ്രിൻസിപ്പലിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മധു, മനോജ് കെ ജയൻ, ക്യാപ്റ്റൻ രാജു, സുരാജ് വെഞ്ഞാറമ്മൂട്, ശ്വേത മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പ്രശസ്ത സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിനയിച്ചത് അഡ്വക്കേറ്റ് സംഗീത് ലൂയിസ് തിരക്കഥയെഴുതി...
Courtesy: oneindia
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
4/8
കാസർകോട് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ മികച്ച നടൻ കൂടിയാണ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി ടൈഗർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ബ്ലാക്ക് ഡാലിയ’, ‘കാഞ്ചീപുരത്തെ കല്യാണം’, ‘കന്യാകുമാരി എക്സ്പ്രസ്’, ‘ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
കാസർകോട് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ മികച്ച നടൻ കൂടിയാണ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി...
Courtesy: oneindia
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
5/8
കേരളത്തിലെ മുൻ മന്ത്രി മഞ്ഞളാംകുഴി അലി ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല, സിനിമാ നിർമ്മാതാവ് കൂടിയാണ്. ‘ധ്വനി’, ‘പുറപ്പാട്’, ‘ദി കിംഗ്’, ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ ഉൾപ്പെടെയുള്ള മലയാള സിനിമകളുടെ നിർമ്മാതാവാണ്.  അദ്ദേഹം തന്നെ നിർമ്മിച്ച ‘രാധാമാധവം’ എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. പിന്നീട് സംഗീത് ലൂയിസ് സംവിധാനം ചെയ്ത 'വികൃതിക്കൂട്ടം' എന്ന ചിത്രത്തിലും അഭിനയിച്ചു.
കേരളത്തിലെ മുൻ മന്ത്രി മഞ്ഞളാംകുഴി അലി ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല, സിനിമാ നിർമ്മാതാവ്...
Courtesy: oneindia
അച്യുതാനന്ദന്‍ അഭനിയിച്ച സിനിമ കണ്ടിട്ടുണ്ടോ: പിസി ജോർജും നടനായിട്ടുണ്ട്, രാഷ്ട്രീയക്കാരിലെ സിനിമാക്കാരെ അറിയാം
6/8
മുൻ കേരള മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകനും പ്രശസ്ത ലീഗ് നേതാവുമായ എം കെ മുനീറും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൈമൺ കുരുവിള സംവിധാനം ചെയ്ത ‘9 കെ കെ റോഡ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ പ്രതിഭ വെളിപ്പെടുത്തുന്നത്. 
മുൻ കേരള മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകനും പ്രശസ്ത ലീഗ് നേതാവുമായ എം കെ മുനീറും ഒരു...
Courtesy: oneindia
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X