Home / Photos
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
By Rakhi
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
2/8
Share
കുഞ്ഞാലിക്കുട്ടി- കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീം പാർലർ കേസ് 1995-96 കാലത്താണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു.പിന്നീട് ഇവർ മൊഴി തിരുത്തി. കേസിലെ മുഖ്യസാക്ഷി മൊഴി തിരുത്തിയതോടെ കേസിലെ പ്രതികളെ വെറുതെ വിട്ടു.
3/8
Share
എകെ ശശീന്ദ്രൻ-മംഗളം ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകയുമായി അശ്ലീല സംഭാഷണം നടത്തി എന്നായിരുന്നു ശശീന്ദ്രനെതിരായ കേസ്. മന്ത്രിയെ ഹണി ട്രാപ്പില്‍ കുടുക്കിയതിന്റെ പേരില്‍ മംഗളം ടെലിവിഷന്റെ സിഇഒയേയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
4/8
Share
എ നീലലോഹിതദാസൻ നാടാർ-1999 ൽ ട്രാൻസ്പോർട്ട് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണ് നാടാർക്കെതുരെ പരാതി ഉയർത്തിയത്. ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
5/8
Share
പി ശശി-ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയുടെ ഭാര്യയായിരുന്നു ശശിക്കെതിരെ രംഗത്തെത്തിയത്. പാർട്ടിയി എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയർന്നു.
6/8
Share
പികെ ശശിയുടെ-ഡിവൈഎഫ്ഐ വനിതാ നേതാവിനോട് പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയെന്നായിരുന്നു ആരോപണം.
7/8
Share
ഗോപി കോട്ടമുറിക്കൽ- ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളികാമറയിൽ പകർത്തി ഒരു സംഘം പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു.
8/8
Share
ജോസ് തെറ്റിയിൽ- മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നായിരുന്നു ആരോപണം.


Click it and Unblock the Notifications