Home / Photos
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയ നേതാക്കള്‍
By Ajmal MK
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയ നേതാക്കള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
മഹേന്ദ്ര പ്രസാദ് (സമ്പാദ്യം: 13,300 കോടി രൂപ) രാജ്യസഭാംഗം: മഹേന്ദ്ര പ്രസാദ് ബീഹാറിൽ നിന്നുള്ള ഒരു ഫാർമ വ്യവസായിയാണ്, 1980 ൽ ജഹാനാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു 1985 ല്‍ രാജ്യസഭാംഗമായി തുടരുന്ന ഇദ്ദേഹം ജെഡിയു നേതാവാണ്.
2/8
Photo Credit: social media
Share
ജ്യോതിരാദിത്യ സിന്ധ്യ (സമ്പാദ്യം: 3,790 കോടി രൂപ) ലോക്സഭാംഗം: 2009-2012 കാലഘട്ടത്തിൽ യുപിഎ-രണ്ടാം സർക്കാരിൽ വാണിജ്യ-വ്യവസായ സഹമന്ത്രിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ജ്യോതിറാവു സിന്ധ്യ പിന്നീട് പാർട്ടി മാറി ബിജെപിയിലെത്ത്. 2020 ജൂൺ 19-ന്, മധ്യപ്രദേശിൽ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സിന്ധ്യ നിലവില്‍ വ്യോമയാന വകുപ്പ് മന്ത്രിയാണ്
3/8
Photo Credit: social media
Share
അല്ല അയോധ്യ റാമി റെഡ്ഡി (സമ്പാദ്യം: 2,577 കോടി രൂപ) രാജ്യസഭാംഗം: വ്യവസായിയായ അയോധ്യ റാമി റെഡ്ഡി രാജ്യത്തെ മൂന്നാമത്തെ സമ്പന്നനായ രാജ്യസഭാ എംപിയാണ്. രാംകി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ ശ്രീ റെഡ്ഡി 2020 ൽ നരസറോപേട്ട് മണ്ഡലത്തിൽ നിന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
4/8
Photo Credit: social media
Share
ജയാ ബച്ചൻ (സമ്പാദ്യം: 1,001 കോടി) രാജ്യസഭാംഗം: സമാജ്വാദി പാർട്ടിയിൽ നിന്ന് നാല് തവണ രാജ്യസഭാ എംപിയായ ജയബച്ചന് ഉപഹാർ, കോര കഗാസ്, സഞ്ജീർ, അഭിമാൻ, ചുപ്കെ ചുപ്കെ, ഷോലെ, കഭി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമായത്
5/8
Photo Credit: social media
Share
അഭിഷേക് സിംഗ്വി (സമ്പാദ്യം: 860 കോടി രൂപ) രാജ്യസഭാംഗം: ഇന്ത്യൻ രൂപയിൽ ഏകദേശം 860 കോടി ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അഭിഷേക് സിംഗ്വിയാണ്.
6/8
Photo Credit: social media
Share
ജയദേവ് ഗല്ല (സാമ്പാദ്യം: 683 കോടി രൂപ) ലോക്സഭാ അംഗം: രാഷ്ട്രീയക്കാരനും വ്യവസായിയുമാണ് ഗല്ല. തെലുങ്കുദേശം പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവ് ജയദേവ് ഗുണ്ടൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. അമരരാജ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
7/8
Photo Credit: social media
Share
നകുൽ നാഥ് (660 കോടി രൂപ) ലോക്സഭാംഗം: 2019 ല്‍ മധ്യപ്രദേശില്‍ സംസ്ഥാനത്ത് മോദി തരംഗത്തെ അതിജീവിച്ച ഏക കോൺഗ്രസ് നേതാവാണ് നകുൽ നാഥ്. സംസ്ഥാനത്തെ 29 പാർലമെന്റ് സീറ്റുകളിൽ 28ലും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് നകുല്‍ നാഥ് മത്സരിച്ച ഒരെണ്ണം മാത്രമാണ് ലഭിച്ചത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകനാണ്.
8/8
Photo Credit: social media
Share
വൈഎസ് ജഗൻ മോഹൻ റെഡ്ഡി (സാമ്പാദ്യം: 510 കോടി രൂപ) ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി . രാജശേഖര റെഡ്ഡിയുടെ മകനായ ജഗമോഹൻ റെഡ്ഡി 2004-ൽ കടപ്പ ജില്ലയിൽ നിന്നാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഏകദേശം 510 കോടി രൂപയാണ് അദ്ദേഹത്തിനുളളത്.


Click it and Unblock the Notifications