bredcrumb

രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ

By Rakhi
| Published: Saturday, September 24, 2022, 15:38 [IST]
2014 മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ ഇതുവരെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസിൽ വലിയ വർധനവ് ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവിനിടയിൽ എടുത്ത 121 കേസുകളിൽ 115 കേസുകളും പ്രതിപകര്ഷ നിരയിലെ നേതാക്കൾക്കെതിരെയാണ്. 2022 ൽ ഇഡി 'വിരട്ടിയ' ചില നേതാക്കളെ അറിയാം
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
1/9
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ 
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
2/9

കാർത്തി ചിദംബരം-ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് കാർത്തി ചിദംബരത്തിനെതിരെ ഇഡി നടപടി ഉണ്ടായത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പ്രോജക്ട്  വീസ മാനദണ്ഡത്തിൽ മാറ്റം വരുത്താൻ കാർത്തി ഇടപെട്ടെന്നാണ് ആരോപണം.
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
3/9
സോണിയ ഗാന്ധി- നാഷ്ണൽ ഹെരാൾഡ് കേസിലാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കേസിൽ മൂന്ന് ദിവസത്തോളം സോണിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. 

രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
4/9

സഞ്ജയ് റൗത്ത്-പത്ര ചൗൾ ഭൂമി കുംഭകോണക്കേസിലാണ് ശിവസേന എം പിയായ സഞ്ജയ് റൗത്ത് അറസ്റ്റിലായത്. 
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
5/9

രാഹുൽ ഗാന്ധി- നാഷ്ണൽ ഹെരാൾഡ് കേസിലാണ് മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള നാഷണൽ ഹെറാള്‍ഡ് പത്രം ഉള്‍പ്പെടുന്ന എജെഎൽ കമ്പനിയെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ളവര്‍ പങ്കാളികളായ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷണം. നാല് ദിവസത്തോളം രാഹുലിനെ ചോദ്യം ചെയ്തിരുന്നു.
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
6/9

ചിദംബരം- ഐ എൻ എക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ ചിദംബരത്തിനെതിരെ ഇഡി നടപടിയുണ്ടായത്. 
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
7/9
തോമസ് ഐസക്- കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തോമസ് ഐസകിനെതിരായ ഇഡി നടപടി. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്.
രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
8/9

അജിത് പവാർ-മഹാരാഷ്ട്ര സഹകരണ ബാങ്ക്  അഴിമതിക്കേസുമായി ബന്ധപ്പെട്ട്. വായ്പ അനുവദിക്കുന്നതിൽ ക്രമവിരുദ്ധമായ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. 

രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ
9/9

ഫറൂഖ് അബദുള്ള-ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നാഷ്ണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ ഇഡി നടപടി. കേസിൽ ഇഡി ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ ആസ്തി കണ്ട് കെട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X