Home / Photos
ഒന്നും വാരിത്തേക്കേണ്ട,ഇത് കഴിച്ചാൽ മാത്രം മതി; മുടി താനെ വളരും
By Rakhi
മുടി കൊഴിച്ചൽ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. ഡയറ്റ്, ഗർഭധാരണം, പ്രസവം, ആർത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹീറ്റ് സ്റ്റൈലിംഗിൻ്റെ അമിതമായ ഉപയോഗം എന്നിവയെല്ലാം മുടി കൊഴിച്ചലിന് കാരണമാകും. ഇരുമ്പ്, വിറ്റാമിനുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ശരീരത്തിൽ കൃത്യമായി എത്തുന്നതിലൂടെ ഒരുപരിധി മുടി കൊഴിച്ചൽ പരിഹരിക്കാം. അത്തരത്തിലുള്ള ഭക്ഷണങ്ങൾ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മുടി വളർച്ചയ്ക്ക് ബീറ്റാ കരോട്ടിൻ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാം. എന്താണ് ബീറ്റാ കരോട്ടിൻ എന്നാണോ? പഴങ്ങളിലും പച്ചക്കറികളിലും, പ്രത്യേകിച്ച് കാരറ്റ്, മധുരക്കിഴങ്ങ്, ചീര എന്നിവയിൽ കണ്ടുവരുന്ന ചുവന്ന-ഓറഞ്ച് പിഗ്മെൻ്റാണ് ബീറ്റാ കരോട്ടിൻ. ഇവ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ നോക്കാം
2/8
Photo Credit: boldsky
Share
മധുരക്കിഴങ്ങ് ബീറ്റാകരോട്ടിൻ മാത്രമല്ല, മധുരക്കിഴങ്ങിൽ പ്രോട്ടീൻ, ഇരുമ്പ്, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലടങ്ങിയ വിറ്റാമിൻ എ തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
3/8
Photo Credit: boldsky
Share
മധുരക്കിഴങ്ങിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കും. മാത്രമല്ല രോമകൂപങ്ങളുടെ കേടുപാടുകൾ തടയാനും മുടിയുടെ മറ്റ് പ്രശ്നങ്ങൾ തടയാനും മികച്ചതാണ്.
4/8
Photo Credit: boldsky
Share
ബെൽ പെപ്പർ-ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ബെൽ പെപ്പർ. ഇവയിലെ ബീറ്റാകരോട്ടിൻ വിറ്റാമിൻ എ ആയി മാറുകയും സെബം ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. അതുവഴി മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു.
5/8
Photo Credit: boldsky
Share
ചീര-ഇലക്കറികൾ പ്രത്യേകിച്ച് ചീര പോലുള്ള ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി പ്രശ്നങ്ങൾ തരത്താൻ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇവ നല്ലതാണ്. മാത്രമല്ല മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഇരുമ്പ്, വിറ്റാമിൻ സി, ഇ പോലുള്ള അവശ്യപോഷകങ്ങളും ഇവയിൽ ധാരാളം ഉണ്ട്.
6/8
Photo Credit: boldsky
Share
കാരറ്റ്-ഇവയിൽ അടങ്ങിയ ബീറ്റ കരോട്ടിൻ തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ബീറ്റാ കരോട്ടിൻ തലയോട്ടിയെ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിച്ച് രോമകൂപങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
7/8
Photo Credit: boldsky
Share
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ ഭക്ഷണങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചൽ ഇല്ലാതാക്കുകയും ചെയ്യുന്നു. മഗ്നീഷ്യം, ഫൈബർ, ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയും ഇത്തരം ഭക്ഷണങ്ങളിൽ ഉണ്ട്. ഇത് മുടി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
8/8
Photo Credit: boldsky
Share
മസ്ക്മലൺ- ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് മസ്ക്മലൺ. ഇവ ബീറ്റാ കരോട്ടിൻ സെബം ഉൽപാദനത്തിനും സഹായിക്കുന്നു. ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications