Home / Photos
കക്കിരി കഴിക്കാം ഈ വേനൽക്കാലത്ത്; തടി കുറക്കാൻ മാത്രമല്ല ചർമ്മത്തിനും ഉത്തമം, അറിയാം
By Rakhi
വേനൽക്കാലത്ത് ഏറ്റവും ധൈര്യമായി കഴിക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് കക്കിരി. ശരീരത്തിൽ വെള്ളം ധാരാളമായി എത്തുമെന്ന് മാത്രമല്ല ചർമ്മത്തിനും ഹൃദയത്തിനും വരെ ഉത്തമമാണ് കക്കിരി. വിശദമായി അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പച്ചക്കറി കൂടിയാണിത്. ദിവസവും പച്ചക്കറി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മലബന്ധം തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഗുണങ്ങൾ വിശദമായി അറിയാം
2/8
Photo Credit: Boldsky
Share
പുറത്തിറങ്ങിയാൽ കത്തിപ്പോകുന്ന ചൂടാണ്. ശരീരത്തിൽ കൃത്യമായ അളവിൽ ജലാംശം ഉറപ്പാക്കിയില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും. ഈ സമയത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ചൂട് സമയത്ത് കഴിക്കാൻ ഉത്തമമാണ് കക്കിരി. നിർജ്ജലീകരണം തടയാൻ കക്കിരി ഉത്തമമാണ്.
3/8
Photo Credit: Boldsky
Share
കക്കിരി ചില്ലറക്കാരനല്ല. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ ഇവ സഹായിക്കുന്നു. ക്കകിയിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ എല്ലുകൾക്ക് ബലം നൽകുകയും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
4/8
Photo Credit: Boldsky
Share
ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള പച്ചക്കറിയാണ് കക്കിരി. ശരീരത്തിനുള്ളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഇവ സഹായിക്കും. ബീറ്റാ കരോട്ടിൻ, കാൽസ്യം, പൊട്ടാസ്യം, ഫ്ലേവനോയ്ഡ് ആൻ്റിഓക്സിഡൻ്റുകൾ എന്നിവയെല്ലാം വെള്ളരിക്കയിൽ ധാരാളമുണ്ട്.
5/8
Photo Credit: Boldsky
Share
രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നു. വെള്ളരിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇവ വൃക്കയിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത്. സാലഡായും അല്ലാതെയും ഇവ കഴിക്കാം.
6/8
Photo Credit: Boldsky
Share
ജലാംശം ആവോളം ഉണ്ട് കക്കിരിക്കയിൽ. ചുട്ടുപൊള്ളുന്ന വേനലിൽ അതിനാൽ ധൈര്യമായി കളിക്കാമെന്ന് സാരം. വെള്ളത്തിൽ കക്കിരിയിട്ട് കുടിക്കാറുണ്ട് പലരും. അല്ലാതെയും കക്കിരി വെറുതേ കഴിക്കാം. മറ്റ് പച്ചക്കറികൾക്കൊപ്പവും സാലഡാക്കി കഴിക്കാം
7/8
Photo Credit: Boldsky
Share
കലോറി കുറഞ്ഞ പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശവും ഇല്ലാതാക്കുന്നു. ലയിക്കുന്ന നാരുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് ഇവ വളരെ അധികം ആരോഗ്യപ്രദമാണ്.
8/8
Photo Credit: Boldsky
Share
കക്കിരി കഴിക്കാൻ ഏറ്റവും നല്ല മാർഗം സാലഡ് ആക്കി കഴികുകയാണ്. തക്കാളി, ഉള്ളി, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം വെള്ളരിക്കയും യോജിപ്പിച്ച് കഴിക്കാം. കക്കിരി കഴിക്കുന്നത് ചർമ്മത്തിനും ഉത്തമാണ്.


Click it and Unblock the Notifications