Home / Photos
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍
By Ajmal MK
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് മാസ്കുക്കള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
കുക്കുമ്പർ, തണ്ണിമത്തൻ ഫെയ്സ് മാസ്ക്
വെള്ളരിക്കാ നീരും തണ്ണിമത്തനും എടുത്ത് രണ്ട് ടീസ്പൂൺ പാല്‍പ്പൊടിയും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ മിക്സിയില്‍ ചെറുതായി അടിച്ചെടുക്കാം.
2/8
Photo Credit: boldsky
Share
പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. കുക്കുമ്പർ, തണ്ണിമത്തൻ എന്നിവയിൽ ഉയർന്ന ജലാംശം ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ അഴുക്കിൽ നിന്നും മറ്റ് മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുക മാത്രമല്ല, തണുപ്പിക്കുകയും ചെയ്യുന്നു.
3/8
Photo Credit: boldsky
Share
കറ്റാർ വാഴ - നാരങ്ങ നീര് ഫേസ് മാസ്ക്
2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക.
4/8
Photo Credit: boldsky
Share
നാരങ്ങ നീരും കറ്റാർ വാഴയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചർമ്മത്തിന് പുതിയ സുഗന്ധം നൽകുകയും ചെയ്യുന്നു.
5/8
Photo Credit: boldsky
Share
ഫ്രൂട്ട് ഫെയ്സ് മാസ്ക്
പപ്പായ, തണ്ണിമത്തൻ, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ മിക്സ് ചെയ്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് വിടുക.
6/8
Photo Credit: boldsky
Share
ഈ പഴങ്ങളിൽ ധാരളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ആസിഡ്-ആൽക്കലൈൻ ബാലൻസ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
7/8
Photo Credit: boldsky
Share
റോസ്വാട്ടർ ചന്ദന മാസ്ക്
2 ടേബിൾസ്പൂൺ ചന്ദനപ്പൊടി എടുത്ത് അതിൽ കുറച്ച് റോസ് വാട്ടർ ചേർത്ത് പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
8/8
Photo Credit: boldsky
Share
റോസ് വാട്ടറിലും ചന്ദനത്തിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കുന്നതിനും അതിന്റെ നഷ്ടപ്പെട്ട തിളക്കം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു, ഇത് മൃദുവും സ്പർശനത്തിന് മിനുസമാർന്നതുമാക്കുന്നു.


Click it and Unblock the Notifications