Home / Photos
Governor vs State- സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടിയ ഗവര്‍ണര്‍മാര്‍
By Jithin TP
കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര്. മന്ത്രിയെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia
Share
അടുത്തിടെയായി സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മില്‍ പോര് നടന്ന ചില സംസ്ഥാനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
2/6
Photo Credit: Oneindia
Share
വിസി നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരടിച്ച് കൊണ്ടിരിക്കുകയാണ്. മാസങ്ങളായി തുടങ്ങിയ പോര് നിലവിലെ അവസ്ഥയില്‍ മൂര്ധന്യാവസ്ഥയില് എത്തിയിരിക്കുകയാണ്. സി പി ഐ എം നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്
3/6
Photo Credit: Oneindia
Share
തെലങ്കാനയിലും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോരടിക്കുകയാണ്. 2019 ല്‍ തെലങ്കാന ഗവര്‍ണര്‍ നിയമനത്തില്‍ സംസ്ഥാനവുമായി കൂടിയാലോചിച്ചില്ല എന്ന് പറഞ്ഞ് തെലങ്കാന അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് കൊവിഡ് സമയത്ത് ഗവര്‍ണര്‍ തമിഴിസൈ ഏതാനും ആശുപത്രികള്‍ സന്ദര്‍ശിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ടി ആര് എസ് സര്‍ക്കാര്‍ ആണ് തെലങ്കാനയിലേത്.
4/6
Photo Credit: Oneindia
Share
വിസി നിയമനം തന്നെയാണ് പഞ്ചാബിലും ഇപ്പോള്‍ ഉരുത്തിരിയുന്ന പ്രശ്നം. നേരത്തെ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയത് തൊട്ട് ഗവര്‍ണര്‍ ചില വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി ഭഗവന്ത് മന് വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു
5/6
Photo Credit: Oneindia
Share
തമിഴ്നാട്ടിലും ഡിഎംകെ സര്‍ക്കാരിനോട് പോരെടുക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ പ്രവൃത്തി. നീറ്റ് അടക്കമുള്ള ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നത് വലിയ നിയമതര്ക്കത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരുന്നു.
6/6
Photo Credit: Oneindia
Share
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ മുന്‍ ഗവര്‍ണറും ഇപ്പോഴത്തെ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ഖര്‍ നടത്തിയ പോര്‍വിളി വലിയ വിവാദമായിരുന്നു. ഇതിന് ശേഷമാണ് ജഗ്ദീപ് ധന്‍ഖറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.


Click it and Unblock the Notifications