Home / Photos
Dandruff-താരനെ തുരത്തൽ ഇനി എളുപ്പം, വേപ്പെണ്ണ മാത്രം മതി, അറിയാം
By Ajmal MK
മിക്ക ബ്രാൻഡഡ് ആന്റി ഡാൻഡ്രഫ് ഷാംപൂകളും രാസവസ്തുക്കൾ നിറഞ്ഞവയായിരിക്കും. അതുകൊണ്ട് തന്നെ അവ തലയോട്ടി വരണ്ടതാകാനും മുടി പരുക്കനാവാനും കാരണമാകും. താരനെ തുരത്താനുള്ള പ്രകൃതിദത്തമായ മാർഗങ്ങളിൽ ഒന്ന് വേപ്പ് എണ്ണയാണ്. വേപ്പെണ്ണ ഉപയോഗിക്കുന്ന രീതികൾ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വേപ്പെണ്ണയുടെ ആന്റിഫംഗൽ ഗുണങ്ങൾ താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.താരൻ ഉണ്ടാക്കുന്ന ഫംഗസുകളായ കാൻഡിഡ, മലസേസിയ എന്നിവയ്ക്കെതിരെ ഫലപ്രദമാണ് വേപ്പെണ്ണ. വേപ്പെണ്ണയുടെ പതിവ് ഉപയോഗം തലയോട്ടിയിലെ പിഎച്ച് നില നിലനിർത്താനും സഹായിക്കും.
2/8
Photo Credit: boldsky
Share
വേപ്പെണ്ണയും ആപ്പിൾ സിഡാർ വിനേഗറും-ആപ്പിൾ സിഡാർ വിനേഗർ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കുകയും തലയോട്ടിയിലെ വരണ്ട അവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ പിഎച്ച് 4.5 മുതൽ 5.5.
3/8
Photo Credit: boldsky
Share
ഒരു ടേബിൾ സ്പൂൺ വേപ്പെണ്ണ, രണഅട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ എന്നിവയാണ് ആവശ്യം. ഇത് രണ്ടും നന്നായി മിക്സ് ചെയ്തതിന് ശേഷം തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കാം.
4/8
Photo Credit: boldsky
Share
അതിന് ശേഷം തല ഒരു ഷവർ ക്യാപ് ഉപയോഗിച്ച് കവർ ചെയ്ത് വെയ്ക്കാം. ഏകദേശം 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയാം. കണ്ടീഷ്ണർ ഉപയോഗിക്കുന്നതും നല്ലതാണ്.
5/8
Photo Credit: boldsky
Share
വേപ്പെണ്ണ ഷാംപൂ-അര ടീസ്പൂൺ വേപ്പെണ്ണയും ഒരു സാധാരണ ഷാംപൂവും എടുക്കാം. ഇവ രണ്ടും മിക്സ് ചെയ്ത ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ തേക്കുന്നത് ഗുണം ചെയ്യും.
6/8
Photo Credit: boldsky
Share
വേപ്പെണ്ണയും ഒലീവ് എണ്ണയും-വേപ്പെണ്ണ നേർപ്പിക്കാൻ ഒലീവ് ഓയിൽ ഉപയോഗിക്കാം. ഒലീവ് ഓയിൽ ഒരു പ്രകൃതിദത്ത കണ്ടീഷണറായും പ്രവർത്തിക്കുന്നു.ഇത് വരണ്ട തലയോട്ടിക്ക് ഈർപ്പം നൽകുകയും താരൻ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
7/8
Photo Credit: boldsky
Share
തയ്യാറാക്കേണ്ട വിധം-ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലും ഒരു ടേബിൾ സ്പൂൺ വേപ്പെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്യാം. തലയോട്ടിയിൽ 10 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 20 വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
8/8
Photo Credit: boldsky
Share
വേപ്പെണ്ണയും ചെറുനാരങ്ങാ തെലിയും- അൽപം വേപ്പെണ്ണയും ഒരു ചെറുനാരങ്ങാ തൊലിയും ഉപയോഗിക്കാം.ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇത് തലയോട്ടിൽ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.


Click it and Unblock the Notifications