Home / Photos
Hair Care:താരന് പ്രശ്നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം
By Vaisakhan MK
മുടിയുടെ ഏറ്റവും വലിയ ശത്രുവാണ് താരന്. ഒരിക്കല്‍ വന്നാല്‍ അത് പോകാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. പക്ഷേ അങ്ങനെയല്ല, വിചാരിച്ചാല്‍ അതിനെ നമുക്ക് ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് ഫലിച്ചാല്‍ താരനെ നമുക്ക് ഓടിച്ചുവിടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
മഞ്ഞുകാലത്താണ് താരന് കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും
2/5
Photo Credit: boldsky.com
Share
താരന് വരാന്‍ പല കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ മുടി വൃത്തിയോടെ കൊണ്ടുനടന്നില്ലെങ്കില്‍ ഇവ സംഭവിക്കാം. ചിലപ്പോള്‍ ഇന്ഫെക്ഷന് കൊണ്ട് സംഭവിക്കാം. മുടിയുടെ മൃദുവായ സ്വഭാവത്തിന് പറ്റാത്ത ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടും താരന് സംഭവിക്കാം
3/5
Photo Credit: boldsky.com
Share
ആര്യവേപ്പ് കൊണ്ട് താരനെ ഇല്ലാതാക്കാന്‍ സാധിക്കും. മുടിയുടെ ആഴത്തിലേക്കിറങ്ങി അവ വൃത്തിയാക്കും. ഇതിലൂടെ മുടിവളര്ച്ചയുമുണ്ടാവും. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങള്‍ ആര്യവേപ്പിലുണ്ട്. ഇത് കുറച്ച് നേരം പുരട്ടിവെച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയണം
4/5
Photo Credit: boldsky.com
Share
നെല്ലിക്കാപ്പൊടിയും യോഗര്‍ട്ടും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിയുടെ ബലം വര്‍ധിപ്പിക്കും. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്സിയുണ്ട്. ഇവ താരനെ ചെറുക്കാന്‍ നല്ലതാണ്. യോഗര്‍ട്ടില്‍ മുടിക്ക് വേണ്ടുന്ന ബാക്ടീരിയയുണ്ട്. രണ്ട് സ്പൂണ്‍ നെല്ലിക്കാപ്പൊടിയും യോഗര്‍ട്ടും ചേര്‍ത്ത് മുടിയില്‍ പുരട്ടി നോക്കൂ. മാറ്റങ്ങള്‍ കാണാം
5/5
Photo Credit: boldsky.com
Share
താരന് പ്രധാന കാരണം സ്ട്രെസ്സാണ്. ആവശ്യത്തില്‍ അധികം മാനസിക പിരിമുറുക്കും നമ്മള് അനുഭവിക്കുന്നുണ്ടെങ്കില്‍ അത് നമ്മളെ ബാധിക്കാം. പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കും. അതിലൂടെ താരന് വരാം. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുക. സന്തോഷകരമായ കാര്യത്തില്‍ ശ്രദ്ധിക്കുക. എങ്കില്‍ താരനും കുറയ്ക്കാം.


Click it and Unblock the Notifications