Home / Photos
Hair Care- മുടി വളരണോ? കശുവണ്ടി മാത്രം മതി.. ഗുണങ്ങൾ അറിയാം
By Ajmal MK
മുടി സംരക്ഷണത്തിനുള്ള മാർഗങ്ങൾ പരീക്ഷിക്കും മുൻപ് നിരവധി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എണ്ണ മുതൽ കണ്ടീഷ്ണർ വരെയുള്ള കാര്യങ്ങൾ ഇതിൽ പെടും. അതോടൊപ്പം തന്നെ ഭക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ പുലർത്തണം. അതിൽ പ്രധാനമാണ് കശുവണ്ടി. ഗുണങ്ങൾ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
കശുവണ്ടി കഴിക്കുന്നത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് തുടങ്ങിയ അവശ്യ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് കശുവണ്ടി
2/8
Photo Credit: oneindia
Share
ഒലിവ് ഓയിൽ, തേൻ, വാഴപ്പഴം തുടങ്ങിയ മറ്റ് ചേരുവകളുമായി സംയോജിപ്പിച്ച് കശുവണ്ടി കഴിക്കുന്നത് മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.
3/8
Photo Credit: oneindia
Share
കശുവണ്ടി കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമുള്ള പ്രോട്ടീനാണ് കെരാട്ടിൻ.
4/8
Photo Credit: oneindia
Share
കശുവണ്ടി കഴിക്കുന്നത് മുടിയുടെ കട്ടി കൂട്ടുന്നതിന് സഹായിക്കും. മാത്രമല്ല മുടി പൊട്ടി പോകുന്നത് തടയുന്നതോടൊപ്പം തന്നെ മുടിയുടെ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു.
5/8
Photo Credit: oneindia
Share
കശുവണ്ടി സാധാരണപോലെയോ അല്ലെങ്കിൽ പാലിലോ മറ്റോ അരച്ച് ചേർത്ത് കുടിക്കാം. സലാഡുകൾ, ഓട്സ്, തൈര് എന്നിവയിലും കശുവണ്ടി ചേർക്കുന്നത് നല്ലതാണ്. പലഹാരങ്ങളിലും കശുവണ്ടി ചേർക്കാം.
6/8
Photo Credit: oneindia
Share
കശുവണ്ടി സ്ഥിരമായി കഴിച്ചാൽ ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കാൻ സഹായിക്കും. മുടി നരയ്ക്കുന്നത് തടയാനും പ്രോട്ടീനുകൾ ഏറെ ആവശ്യമാണ്.
7/8
Photo Credit: oneindia
Share
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ, ഹൃദ്രോഗങ്ങൾ,ചർമ്മ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും കശുവണ്ടി കഴിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സഹായിക്കും.
8/8
Photo Credit: oneindia
Share
വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ തിളക്കം നിലനിർത്താനും ചർമ്മത്തിലെ കോശങ്ങളെ പുനഃരുജ്ജീവിപ്പിക്കാനും കശുവണ്ടി സഹായിക്കും. ഗർഭിണികൾക്ക് കശുവണ്ടി കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു.


Click it and Unblock the Notifications