Home / Photos
hair care-മുടി വളരാൻ മുട്ടയുടെ മഞ്ഞക്കരുവാണോ വെള്ളയാണോ നല്ലത്? ഇതാ ഉത്തരം
By Rakhi
പ്രോട്ടീനുകൾ, ധാതുക്കൾ, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയുടെ ഏത് ഭാഗമാണ് മുടിക്ക് കൂടുതൽ പ്രയോജനകരമെന്നതാണ് പലർക്കും സംശയം. അത് മുടിയെ ആശ്രയിച്ചിരിക്കും ഉത്തരം. എണ്ണമയമുള്ള മുടിക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതാണ് ഉത്തമം.അതേസമയം വരണ്ട മുടിയ്ക്ക് ഉത്തമം മുട്ടയുടെ മഞ്ഞയാണ്.എന്തുകൊണ്ടെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മുട്ടയുടെ വെള്ള പ്രോട്ടീന്റെ ഉറവിടമാണ്. നിയാസിൻ, റൈബോഫ്ലേവിൻ, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി വളർച്ചയെ സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
എണ്ണമയമുള്ള മുടിയിൽ മുട്ടയുടെ വെള്ള തേക്കുമ്പോൾ ഇവ എണ്ണയുടെ ഉത്പാദനം കുറക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ പോലെ മുട്ടയുടെ വെള്ള മുടിയെ കണ്ടീഷൻ ചെയ്യുന്നില്ല.
3/8
Photo Credit: boldsky
Share
മഞ്ഞക്കരു പ്രോട്ടീൻ സമ്പുഷ്ടമാണ് (വെള്ളയേക്കാൾ കുറവാണ്), ബി-കോംപ്ലക്സ് വിറ്റാമിനുകളുടെയും ഫോളിക് ആസിഡിന്റെയും ഉറവിടം കൂടിയാണിത്.
മഞ്ഞക്കരുത്തിലെ ഫാറ്റി കണ്ടന്റ് മുടി മിനുസമുള്ളതാക്കാൻ സഹായിക്കുന്നു.
4/8
Photo Credit: boldsky
Share
ഇനി ചില മുട്ട മാസ്കുകൾ പരിചയപ്പെടാം-മുടി വളർച്ചയ്ക്ക്- ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ. തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം മുട്ടയും ഒലീവ് ഓയിലും ഒരു ബൗളിലേക്ക് മാറ്റി നന്നായി അടിച്ചെടുക്കാം.
5/8
Photo Credit: boldsky
Share
തലയോട്ടി നിറയെ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. 20 മിനിറ്റോളം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം. തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാം.
6/8
Photo Credit: boldsky
Share
വരണ്ട മുടിയെ പ്രതിരോധിക്കാൻ-ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്തുള്ള ഹെയർ മാസ് മികച്ച കണ്ടീഷ്ണറായി പ്രവർത്തിക്കുന്നു. തലമുടി മൃദുവും മിനുസമാർന്നതുമാക്കാൻ സഹായിക്കുന്നു.
7/8
Photo Credit: boldsky
Share
രണ്ട് മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിൾ സ്പൂൺ ഒലീവ് എണ്ണ.ഒരു പാത്രത്തിൽ ഇവ രണ്ടും ചേർത്ത് നന്നായി യോജിപ്പിച്ച് മിശ്രിതം ആക്കിയെടുക്കാം.ഇവ നന്നായി തലയിൽ തേച്ച് പിടിപ്പിക്കാം.
8/8
Photo Credit: boldsky
Share
ഏകദേശം 20 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. അതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചൂടുവെള്ളത്തിൽ തല കഴുകുന്നത് മുട്ടയുടെ മണം അനുഭവപ്പെടാൻ കാരണമാകും. ആഴ്ചയിൽ രണ്ട് തവണ തേക്കാം.


Click it and Unblock the Notifications