Home / Photos
മുടി തഴച്ച് വളരാൻ ചെമ്പരത്തി മതി; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
By Alaka KV
മുടി തഴച്ചുവളരാന്‍ ചെമ്പരത്തി ഓയില്‍ വളരെ നല്ലൊരു മാര്‍ഗമാണ്.എന്നാല്‍ എങ്ങനെയാണ് ചെമ്പരത്തി ഓയില്‍ ഉണ്ടാക്കുന്നതെന്നും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നും നമുക്ക് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
മുടി തഴച്ച് വളരാൻ ചെമ്പരത്തി മതി; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2/5
Photo Credit: oneindia
Share
1 കപ്പ് വെളിച്ചെണ്ണ, 8 ചെമ്പരത്തി പൂവിതളുകൾ, 8 ചെമ്പരത്തി ഇലകൾ എന്നിവയാണ് ചെമ്പരത്തി ഹെയർ ഓയിൽ തയ്യാറാക്കാൻ ആവശ്യം.
ചെമ്പരത്തി ഇലകളും പൂവിതളുകളും നേർത്ത ഒരു പേസ്റ്റായി അരച്ചെടുക്കുക. ഒരു ചട്ടിയിൽ ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക. ഇളക്കി കൊടുത്തുകൊണ്ട് കുറച്ച് സമയം ചൂടാക്കുക
3/5
Photo Credit: oneindia
Share
അതിനുശേഷം ഈ എണ്ണ നന്നായി തണുക്കാൻ അനുവദിക്കുക. ഈ എണ്ണ ഒരു കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം. ഈ ഹെയർ കെയർ ഓയിൽ നിങ്ങളുടെ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കുറഞ്ഞത് 10 മിനിറ്റ് നേരം തല മസാജ് ചെയ്യണം. 30 മിനിറ്റ് നേരം ഇത് തലയിൽ സൂക്ഷിച്ച ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മൃദുവായ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ തലമുടിയും തലയോട്ടിയും കഴുകി വൃത്തിയാക്കുക.
4/5
Photo Credit: oneindia
Share
ഈ എണ്ണ ആഴ്ചയിൽ ഒരിക്കലെങ്കിലും തലമുടിയിൽ പുരട്ടുന്നത് നല്ലതാണ്. എണ്ണ ഉപയോഗിച്ച ശേഷം ഇളം ചൂടുള്ള തൂവാല ഉപയോഗിച്ച് മുടി പൊതിഞ്ഞു വയ്ക്കാം. ഈയൊരു പ്രവർത്തി തലയോട്ടിയിലെ സുഷിരങ്ങളേയും ഹെയർ ക്യൂട്ടിക്കിളുകളേയും തുറക്കാൻ സഹായിക്കും. ചെമ്പരത്തി ഉപയോഗിച്ചുകൊണ്ടുള്ള കേശസംരക്ഷണം നിങ്ങളുടെ മുടികൊഴിച്ചിൽ കുറയ്ക്കും..
5/5
Photo Credit: oneindia
Share
ചെമ്പരത്തി ഹെയർ കെയർ ഓയിൽ തയ്യാറാക്കുമ്പോൾ വെളിച്ചെണ്ണയ്ക്കു പകരം നിങ്ങൾക്ക് ഒലിവ് ഓയിൽ അല്ലെങ്കിൽ ബദാം ഓയിൽ ഉപയോഗിക്കാം. തയ്യാറാക്കിയ എണ്ണ കേടാവാതിരിക്കാനായി തണുപ്പുള്ള സ്ഥലത്ത് സൂക്ഷിത്തു വെയ്ക്കാം.


Click it and Unblock the Notifications