Home / Photos
മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും
By Vaisakhan MK
മുടി നീട്ടി വളര്‍ത്തി നടക്കുക ഏതൊരാളും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാല്‍ മുടിക്ക് ഉള്ളും നീളവും കിട്ടുന്നില്ല എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് പരിഹരിക്കാന്‍ മാര്‍ഗങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കൃത്യമായ ഒരു ഡയറ്റാണ് ആദ്യം വേണ്ടത്. ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. പ്രോട്ടീനും, അയേണും ഉയര്‍ന്ന തോതില്‍ ഭക്ഷണത്തില്‍ ഉണ്ടായിരിക്കണം. മത്സ്യം, മാംസം, ധാന്യങ്ങള്‍ എന്നിവ കൃത്യമായി ഉള്‍പ്പെടുത്തുക. മുടിയുടെ വളര്‍ച്ച ഉറപ്പാണ്
2/5
Photo Credit: boldsky.com
Share
മുടിയുടെ കാര്യത്തില്‍ നിങ്ങള്‍ അമിത ശ്രദ്ധ നല്കിയാലും പ്രശ്നമാണ്. കോസ്മെറ്റിക്സ് തന്നെ കാരണം. ഹെയര്‍ ഉല്‍പ്പന്നങ്ങളിലെ കെമിക്കലുകള്‍ മുടിയെ ദുര്‍ബലമാക്കും. ആദ്യം അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ സേവനം തേടുക. വീടുകളില്‍ തന്നെ ഉണ്ടാക്കുന്ന ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുക. പഴവും, പാലും ചേര്‍ത്തുള്ളവയാണ് മുടി പോകുന്നതിനെ പ്രതിരോധിക്കാന്‍ നല്ലത്
3/5
Photo Credit: boldsky.com
Share
അലോവേറ അഥവാ കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. മുടിയെ വളരെ സ്മൂത്താക്കി മാറ്റും. ഒപ്പം താരനെയും അകറ്റും. മുടിയുടെ തിളക്കത്തിനും, മുടി കൊഴിയുന്നതിനും പ്രതിരോധമൊരുക്കാന്‍ ഇവയ്ക്ക് സാധിക്കും. അലോവേര ജെല്‍ രൂപത്തിലാക്കിയും മുടിയില്‍ പുരട്ടാവുന്നതാണ്.
4/5
Photo Credit: boldsky.com
Share
ഇനി ചെയ്യേണ്ടത് നല്ലൊരു ഓയില്‍ മസാജാണ്. നീലിബൃംഗാദി എണ്ണ തന്നെയാണ് ഏറ്റവും നല്ലത്. താരനും, തലയിലെ ചര്‍മം വരണ്ട് പോകാതെ സംരക്ഷിക്കുന്നതിനും ബെസ്റ്റാണ്. മുടിക്കൊഴിച്ചിലും കുറയ്ക്കും. ഒപ്പം തലയിലേക്ക് രക്തയോട്ടം വര്‍ധിപ്പിക്കും. പെട്ടെന്ന് മുടി നരച്ച് പോകുന്നതിനെയും തടയും. 30 മിനുട്ട് ഓയില്‍ മസാജ് നിര്‍ബന്ധമായും ചെയ്യുക.
5/5
Photo Credit: boldsky.com
Share
നെല്ലിക്കയും അതുപോലെ മികച്ചതാണ്. ആരോഗ്യത്തിനും മുടിക്കും നല്ലതാണ്. നെല്ലിക്കയും പൊടി ഷാംപൂവായി ഉപയോഗിക്കുക. ഒപ്പം ഹെയര്‍ ടോണിക്കുമായി ഉപയോഗിക്കുക. അത് മുടി ബലമേറിയതാക്കും


Click it and Unblock the Notifications