Home / Photos
Hair Care-മുടി മുട്ടറ്റം വളരും; തൈരും മുട്ടയും ചേർത്തൊരു കിടിലൻ പ്രയോഗം..അറിയാം
By Rakhi
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് തൈര്.മുടിയുടെ വളർച്ച കൂട്ടാനും ഒപ്പം സ്വാഭാവിക തിളക്കം നിലനിർത്താനും തൈര് സഹായിക്കുന്നു. താരനെ തുരത്താനും ഉത്തമമാണ് തൈര്. ഇന്ന് തൈര് ഉപയോഗിച്ച് കൊണ്ടുള്ള ചില ഹെയർ മാസ്കുകൾ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മുടിയുടെ കട്ട് കൂട്ടാനും തലയോട്ടിയുടെ ആരോഗ്യ വർധിപ്പിക്കാനും തൈര് ഉത്തമമാണ്. മുടി കൊഴിച്ചിലും കേടുപാടുകളും തൈര് തടയുന്നു. മാത്രമല്ല തലയോട്ടിയിലെ പിഎച്ച് നില നിയന്ത്രിക്കാനും തൈര് സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
മുട്ടയും തൈരും- ഒരു മുട്ടയും രണ്ട് ടേബിൾ സ്പൂൺ തൈരുമാണ് ഈ ഹെയർമാസ്കിന് ആവശ്യം.മുട്ടയുടെ മഞ്ഞയും വെള്ളയും നന്നായി യോജിക്കുന്നത് വരെ ഇളക്കി കൊടുക്കാം. അതിന് ശേഷം അതിലേക്ക് തൈര് ചേർത്ത് കൊടുക്കാം.
3/8
Photo Credit: boldsky
Share
ഈ മിശ്രിതം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ച് കൊടുക്കാം. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഈ മിശ്രിതം തേച്ച് കൊടുക്കാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കാം.
4/8
Photo Credit: boldsky
Share
പഴവും തൈരു ചേർത്ത ഹെയർ മാസ്ക്-മുടിയെ പോഷിപ്പിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും താരൻ കുറയ്ക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു
5/8
Photo Credit: boldsky
Share
മാത്രമല്ല വാഴപ്പഴം മുടിയുടെ സ്വാഭാവിക ഇലാസ്തികത സംരക്ഷിക്കുന്നു. ഇത് മുടി പൊട്ടുന്നതും അറ്റം പിളരുന്നതും തടയുന്നു. ഇനി തയ്യാറാക്കേണ്ട വിധം നോക്കാം. അര കഷ്ണം പഴുത്ത പഴം, ഒരു ടേബിൾ സ്പൂൺ തൈര്, 3 ടിസ്പൂൺ തേൻ, ഒ ടിസ്പൂൺ ചെറുനാരങ്ങ നീര് എന്നിവ എടുക്കാം.
6/8
Photo Credit: boldsky
Share
പഴം നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് മറ്റ് ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. 25 മിനിറ്റോളം ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
7/8
Photo Credit: boldsky
Share
തൈരും ഒലീവ എണ്ണ-ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിൽ, ഒരു കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര്, രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യം.ആദ്യം തൈരും ഒലീവ് എണ്ണയും ചേർത്ത് മിക്സ് ചെയ്തെടുക്കാം. .
20 മിനിറ്റോളം ഊ മിശ്രിതം തലയിൽ ചേർത്ത് പിടിപ്പിക്കാം.
8/8
Photo Credit: boldsky
Share
അതിന് ശേഷം ഇനി ചെറു ചൂടുവെള്ളത്തിൽ മുടി കഴുകാം. പിന്നീട് ചെറുനാരങ്ങാ നീര് വെള്ളത്തിൽ ചേർത്ത് കൊടുത്ത് ആ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കാം.


Click it and Unblock the Notifications