Home / Photos
Hair Care-മുടി വളരാൻ ക്യാരറ്റെന്ന മാജിക്; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം
By Rakhi
വിറ്റാമിൻ എ, ബി6, ബി1, ബി3, ബി2, കെ, സി എന്നിവയും നാരുകൾ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ് കാരറ്റ്. ഈ പോഷകങ്ങൾക്ക് ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതോടൊപ്പം മുടി വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. ഉപയോഗിക്കുന്നത് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
കാരറ്റ്-ഒലീവ് ഓയിൽ-കാരറ്റ് ഓയിൽ ഉപയോഗിച്ച് നിങ്ങളുടെ തല മസാജ് ചെയ്യുന്നത് മുടിയെ വേരുകളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കും.ഒലീവ് ഓയിൽ മുടി വളർച്ചയേയും പ്രോത്സാഹിപ്പിക്കുന്നു. തയ്യാറാക്കാൻ ആവശ്യം വേണ്ടത് നോക്കാം
2/8
Photo Credit: boldsky
Share
ഒരു ക്യാരറ്റ്, ഒലീവ് ഓയിൽ. ആദ്യം കാരറ്റ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കാം. ഇതിലേക്ക് ഒലീവ് എണ്ണ ചേർത്ത് കൊടുക്കാം. ഇത് ഒരു ജാറിലേക്ക് മാറ്റാം. ഒരു ഇരുട്ട് സ്ഥലത്ത് ഈ ജാർ ഒരാഴ്ചയോളം സൂക്ഷിക്കാം.
3/8
Photo Credit: boldsky
Share
ഓയിൽ ഓറഞ്ച് നിറമാകുമ്പോൾ, എണ്ണ അരിച്ചെടുത്ത് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റുക.തലയിൽ 30 മിനിറ്റ് നേരം ഈ എണ്ണ തേച്ച് പിടിപ്പിക്കാം. അത് കഴിഞ്ഞ് നന്നായി മസാജ് ചെയ്ത് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
4/8
Photo Credit: boldsky
Share
കാരറ്റ്, തൈര്, വാഴപ്പഴം ഹെയർ മാസ്ക്- ഇത് മുടി പൊട്ടുന്നത് തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല മുടി മൃദുവും മിനുസമുള്ളതും ആക്കുന്നു.
5/8
Photo Credit: boldsky
Share
തയ്യാറാക്കാം-ഒരു ക്യാരറ്റ്, രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു പഴം എന്നിവയാണ് ആവശ്യം.ആദ്യം ക്യാരറ്റും പഴവും ചെറുതായി മുറിച്ചെടുക്കാം. അത് ന്നനായി ബ്ലൻറ് ചെയ്തെടുക്കാം.
6/8
Photo Credit: boldsky
Share
ഈ മിശ്രതത്തിലേക്ക് അൽപം തൈര് ചേർത്ത് കൊടുക്കാം. തലയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അതിന് ശേഷം ഷവർ ക്യാമ്പ് ധരിച്ച് 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
7/8
Photo Credit: boldsky
Share
കാരറ്റ്, അവോക്കാഡോ, തേൻ ഹെയർ മാസ്ക്-കാരറ്റിലും അലക്കാഡോയിലും ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
8/8
Photo Credit: boldsky
Share
തയ്യാറാക്കാം-രണ്ട് ക്യാരറ്റ്, അര അവക്കാഡോ,് രണ്ട് ടേബിൾ സ്പൂൺ തേൻ- ക്യാരറ്റും അലക്കാഡോയും മുറിച്ച് മിശ്രിതമാക്കാം. അതിലേക്ക് തേൻ ചേർത്ത് കൊടുത്ത് തലയിൽ തേക്കാം. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.


Click it and Unblock the Notifications