Home / Photos
Hair Care-കരുത്തുറ്റ മുടി വേണോ? ചീര ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ
By Rakhi
മുടിയുടെ ആരോഗ്യം നിലനിർത്താൻ പ്രത്യേക പരിചണവും പോഷകങ്ങളും ആവശ്യവാണ്. മുടിക്ക് പോഷകം ലഭ്യമാക്കാൻ സഹായിക്കുന്ന ഇലക്കറികളിൽ പ്രധാനിയാണ് ചീര.ചീരയിൽ ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിൻ എ, സി, മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യം നിലനിർത്താനും രോമകൂപത്തിൽ നിന്ന് തന്നെ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇനി എങ്ങനെയൊക്കെയാണ് ചീര നിങ്ങളുടെ മുടിക്ക് വേണ്ടി ഉപയോഗിക്കാം എന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വിറ്റാമിനുകളായ കെ, എ, സി, ബി2, ബി6, ബി1, ഇ, മാംഗനീസ്, സിങ്ക്, ഇരുമ്പ് (1) എന്നിവയാൽ സമ്പന്നമാണ് ചീര. ഈ പോഷകങ്ങൾ നിങ്ങളുടെ തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.
2/8
Photo Credit: boldsky
Share
ചീര ഹെയർപാക്ക്-ഒരു കപ്പ് ചീര, ഒരു ടേബിൾ സ്പൂൺ തേൻ, വെളിച്ചെണ്ണ, അല്ലെങ്കിൽ ഒലീവ്, അല്ലെങ്കിൽ ആവണക്കെണ്ണ. തയ്യാറാക്കുന്ന വിധം നോക്കാം-ഈ ചേരുവകൾ എല്ലാം ഒരു ബ്ലണ്ടറിൽ ഇട്ട് നന്നായി പേസ്റ്റാക്കിയെടുക്കാം. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.
3/8
Photo Credit: boldsky
Share
കുറഞ്ഞത് 30 മിനിറ്റെങ്കിലും ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. അതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ മിശ്രിതം ഉപയോഗിക്കാം
4/8
Photo Credit: boldsky
Share
തേനും എണ്ണയും മുടിയിലെ പോഷകങ്ങളും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്നു.ഇത് ആരോഗ്യകരമായി മുടിയെ നിലനിർത്താൻ സഹായിക്കും. തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.
5/8
Photo Credit: boldsky
Share
ചീര എണ്ണ-അരക്കപ്പ് ചീര, കാൽ കപ്പ് വെളിച്ചെണ്ണ, അല്ലെങ്കിൽ ഒലീവ്, അല്ലെങ്കിൽ ആവണക്കെണ്ണ എടുക്കാം. ആദ്യം ചീര നന്നായി അടിച്ചെടുക്കാം. അതിന് ശേഷം ജ്യൂസ് അരിച്ചെടുക്കാം.
6/8
Photo Credit: boldsky
Share
ഈ പൾപ്പ് നിങ്ങളുടെ കൈവശമുള്ള മുകളിൽ പറഞ്ഞ ഏതെങ്കിലും എണ്ണയ്ക്കൊപ്പം ചേർത്ത് തലയിൽ തേക്കാം. എണ്ണമയമുള്ള മുടിയാണെങ്കിൽ ഒലീവ് ഓയിൽ ചേർക്കുന്നതാകും ഉത്തമം. വരണ്ട മുടിയുള്ളവർ ആവണക്കെണ്ണ ഉപയോഗിക്കാം.
7/8
Photo Credit: boldsky
Share
ഇത് തലയോട്ടിൽ ഒരു പതിനഞ്ച് മിനിറ്റോളം നേരമെടുത്ത് നന്നായി തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 45 മിനിറ്റോളം നേരം തലയിൽ തേച്ച് പിടിപ്പിക്കാം. പിന്നീട് ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
8/8
Photo Credit: boldsky
Share
ആഴ്ചയിൽ രണ്ടോ മൂന്നോ തനണ തേച്ച് പിടിപ്പിക്കാം. ചീരയും ഓയിൽ മസാജും രക്തചംക്രമണം മെച്ചപ്പെടുത്താനും അതുവഴി മുടി വളർച്ച ത്വരിതപ്പെടുത്താനും സഹായിക്കും.


Click it and Unblock the Notifications