Home / Photos
Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ
By Ajmal MK
മിക്കവരേയും ബാധിക്കുന്ന ഏറ്റവും സാധാരണമായ മുടി പ്രശ്നങ്ങളിലൊന്നാണ് താരൻ. താരനെ തുരത്താൻ ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയിൽ പലതിലും ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ മുടിയ്ക്ക് ദോഷമാകാതെ താരനെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനെഗർ. ഉപയോഗം നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ആപ്പിൾ സിഡാർ വിനഗർ മസാജ്-ഇത് ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ വേരിലേക്ക് ഇറക്കി തലയോട്ടിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
2/8
Photo Credit: Boldsky
Share
പി.എച്ച്, തലയോട്ടിലെ അമിതമായ എണ്ണ പ്രശ്നം എന്നിവ സന്തുലിതമാക്കാനും ഇത് സഹായിക്കും. തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും വൃത്തി ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൂടിയാണിത്.
3/8
Photo Credit: Boldsky
Share
തയ്യാറാക്കേണ്ട വിധം-മൂന്ന് ടേബിൾ സ്പൂൺ ആപ്പിൽ സിഡാർ വിനേഗർ എടുക്കാം. നന്നായി മസാജ് ചെയ്ത ശേഷം ഏകദേശം 10 മിനിറ്റോളം ഇത് തലയിൽ തേച്ച് പിടിപ്പിക്കാംവീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
4/8
Photo Credit: Boldsky
Share
ആപ്പിൾ സിഡെർ വിനെഗറും ടീ ട്രീ ഓയിലും -ടീ ട്രീ ഓയിൽ താരൻ ഇല്ലാതാക്കൻ സഹായിക്കുന്ന ഉത്പന്നമാണ്. മൂന്ന് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗറും 3 ഡ്രോപ് ടീ ട്രീ ഓയിലുമാണ് ആവശ്യം. ഇവ രണ്ടും നന്നായി മിക്സ് ചെയ്തെടുക്കാം.
5/8
Photo Credit: Boldsky
Share
അതിന് ശേഷം നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് തലയിൽ തേച്ച് പിടിപ്പിച്ച് ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം.
6/8
Photo Credit: Boldsky
Share
ആപ്പിൾ സിഡാർ വിനെഗർ ഉപയോഗിച്ച് തലയോട്ടി കഴുകാം-താരനെ അകറ്റാനും തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ സിഡാർ വിനഗർ ഒരു കപ്പ് വെള്ളത്തിൽ സംയോജിപ്പിച്ച് തല കഴുകാം.
7/8
Photo Credit: Boldsky
Share
ബേക്കിംഗ് സോഡയും ആപ്പിൾ സിഡെർ വിനെഗറും-ബേക്കിംഗ് സോഡ ഒരു മികച്ച ക്ലെൻസിംഗ് ഏജന്റാണ്. ഇത് ഒരു സ്ക്രബായി ഉപയോഗിക്കുന്നത് താരന്റെ ഫലമായുണ്ടാകുന്ന അടരുകളേയും നശിച്ച മൃതചർമ്മത്തേയും പുറം തള്ളാൻ സഹായിക്കം.
8/8
Photo Credit: Boldsky
Share
തയ്യാറാക്കുന്ന വിധം-രണ്ട് ടേബിൾ സ്പൂണ്ഡ ബേക്കിംഗ് സോ, രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ എന്നിവയാണ് ആവശ്യം. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് പേസ്റ്റാക്കി തലയിൽ തേക്കാം. അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.


Click it and Unblock the Notifications