Home / Photos
Hair Care-മുടി കൊഴിച്ചലാണോ പ്രശ്നം; ഇതാ ബദാം ഓയിൽ കൊണ്ട് കിടിലനൊരു പ്രയോഗം
By Rakhi
അമിതമായി മുടി കൊഴിയുന്നവരാണോ? എങ്കിൽ തീർച്ചയായും മുടിയുടെ ആരോഗ്യം നിലനിർത്താനുള്ള ഘടകങ്ങൾ ഉപയോഗിച്ചേ മതിയാകൂ. അത്തരത്തിലൊന്നാണ് ബദാം ഓയിൽ. ബദാം ഓയിൽ നിങ്ങളുടെ മുടിയെ മൃദുവാക്കുന്നു. ഇനി എങ്ങനെ ബദാം ഓയിൽ ഉപയോഗിക്കാമെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ബദാം ഓയിലിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ ഒമേഗ -6, ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ (3) പോലുള്ള ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
2/8
Photo Credit: boldsky
Share
വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാലും സമ്പുഷ്ടമാണ് ബദാം ഓയിൽ.ഈ ഗുണങ്ങൾ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു.
3/8
Photo Credit: boldsky
Share
ബദാം ഓയിലും ചെറുനാരങ്ങാ നീരും. നാരങ്ങാനീരിലെ വൈറ്റമിൻ സി കൊളാജിൻ ഉത്പാദനം വർധിക്കാൻ സഹായിക്കുന്നു. ഇനിയ തയ്യാറാക്കുന്നത് നോക്കാം. രണ്ട് സ്പൂൺ വീതം ബദാം ഓയിലും ചെറുനാരങ്ങാ ജ്യൂസും എടുക്കാം
4/8
Photo Credit: boldsky
Share
ഒരു ബൗളിൽ ഇവ രണ്ടും നന്നായി മിക്സ് ചെയ്യാം. മുടിയിലും തലയോട്ടിയിലും ഈ മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കാം. ഒരു അഞ്ച് മിനിറ്റെങ്കിലും കുറഞ്ഞത് തലയോട്ടിയിൽ മസാജ് ചെയ്ത് കൊടുക്കാം.
5/8
Photo Credit: boldsky
Share
അതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മുടി കഴുകി കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിക്കാം
6/8
Photo Credit: boldsky
Share
ബദാം ഓയിലും മുട്ടയും-മുട്ടകളിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഈ മാസ്ക് തയ്യാറാക്കാൻ 4 ടേബിൾ സ്പൂൺ ഓയിലും ഒരു പച്ചമുട്ടയുമാണ് ആവശ്യം.
7/8
Photo Credit: boldsky
Share
ഓയിലിലേക്ക് മുട്ട ചേർത്ത് കൊടുത്ത് നന്നായി അടിച്ചെടുക്കാം. അതിന് ശേഷം മുടി നന്നായി കഴുകി ഉണക്കി ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം.
8/8
Photo Credit: boldsky
Share
ഏകദേശം 40 മിനിറ്റോളം തലയിൽ തേച്ച് വെയ്ക്കാം. അത് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം


Click it and Unblock the Notifications