Home / Photos
Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ
By Ajmal MK
തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, മലിനീകരണം, മുടി സംരക്ഷണത്തിലെ ശ്രദ്ധയില്ലായ്മ ഇങ്ങനെ പലതും മുടി കൊഴിച്ചലിന് കാരണമാകും. മുടി വേഗത്തിൽ അതും ആരോഗ്യത്തോടെ വളരണമെങ്കിൽ നിങ്ങളുടെ ദിനചര്യയിൽ ചില പ്രകൃതിദത്ത കാര്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
എള്ളെണ്ണയും ഉലുവയും മുടിയുടെ പോഷണത്തിന് വളരെ അധികം സഹായിക്കുന്നവയാണ്. ഇവകൊണ്ട് തയ്യാറാക്കുന്ന ഹെയർമാസ്ക് തീർച്ചയായും നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കും. ഇതിന് ആദ്യം വേണ്ടത് ഇവ രണ്ടും ഉണക്കി പൊടിച്ചെടുക്കുകയെന്നതാണ്.
2/8
Photo Credit: boldsky
Share
നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ഒരു പാത്രത്തിൽ ഉലുവപ്പൊടി എടുത്ത് അതിൽ 1 ടീസ്പൂൺ എള്ളെണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
3/8
Photo Credit: boldsky
Share
ഈ മസ്ക് തയ്യാറാക്കുമ്പോൾ എണ്ണ കൂടുതലായി എടുത്തിട്ടില്ലെന്ന് ഉറപ്പാക്കാണം. ഇവ നന്നായി തലയിൽ തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ഗുണം ചെയ്യും.
4/8
Photo Credit: boldsky
Share
കറ്റാർവാഴ ജെൽ-കറ്റാർ വാഴ ജെൽ മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ഇവ മറ്റ് ചേരുവകൾക്കൊപ്പം ചേർത്ത് ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ നേരിട്ട് ജെൽ തലയിൽ തേക്കുകയോ ചെയ്യാം.
5/8
Photo Credit: boldsky
Share
ജെൽ നേരിട്ടാണ് തേക്കുന്നതെങ്കിൽ രാത്രിയിൽ തലയിൽ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുന്നതാണഅ നല്ലത്. കുളിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപും ജെൽ തേച്ച് പിടിപ്പിക്കാം
6/8
Photo Credit: boldsky
Share
നെല്ലിക്ക ജ്യൂസ്-നെല്ലിക്കയോളം മുടിയുടെ ആരോഗ്യത്തിനെ സഹായിക്കുന്ന മറ്റെന്തുണ്ട്. മിടി വളരാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ നെല്ലിക്ക സഹായിക്കുന്നു.
7/8
Photo Credit: boldsky
Share
മാത്രമല്ല ശിരോചർമ്മം വൃത്തിയായി നിലനിർത്താനും രോമകൂപങ്ങളെ പോഷിപ്പിക്കുന്നത് വഴി മുടി കരുത്തുറ്റ് വളരാനും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് നേരിട്ട് വേണമെങ്കിൽ തലയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.
8/8
Photo Credit: boldsky
Share
നെല്ലിക്ക പൊടിയോ ഉണക്കിയ നെല്ലിക്കയോ വെളിച്ചെണ്ണയിൽ ഇട്ട് കാച്ചി തലയിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. നെല്ലിക്ക കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.


Click it and Unblock the Notifications