Home / Photos
Hair Care; ഇനി മുടി കൊഴിച്ചൽ എന്ന് പറഞ്ഞ് കരയേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം
By Rakhi
രാത്രിയിൽ ഉപയോഗിക്കേണ്ടുന്ന മിക്ക ഹെയർ മാസ്കുകളും എല്ലാത്തരം മുടിക്കും പൊതുവെ ഫലപ്രദമായിരിക്കും. പ്രത്യേകിച്ച് വരണ്ടതും കേടായതും നരച്ചതുമായ മുടിയുള്ളവർക്ക്. ഈ മാസ്കുകൾ മുടിയുടെ തണ്ടുകളിൽ ഈർപ്പം നിറയ്ക്കുകയും മുടി പൊട്ടൽ കുറയ്ക്കുയും ചെയ്യുന്നു. അത്തരത്തിലുള്ള രണ്ട് മാസ്കുകൾ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
കറ്റാർവാഴയും ചണവിത്തും ചേർത്ത മാസ്ക്-കറ്റാർ വാഴ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്, ആരോഗ്യകരമായ മുടി വളർച്ചയേയും കറ്റാർവാഴ പ്രോത്സാഹിപ്പിക്കുന്നു.
2/8
Photo Credit: boldsky
Share
കറ്റാർ വാഴ ജെൽ തലയോട്ടിയെ ശുദ്ധീകരിക്കാനും പോഷിപ്പിക്കാനും സഹായിക്കും. മുടി പൊട്ടുന്നത് കുറയ്ക്കാനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നതിനാൽ മുടി പെട്ടെന്ന് വളരുകയും ചെയ്യുന്നു.
3/8
Photo Credit: boldsky
Share
കറ്റാർ വാഴയ്ക്ക് രോമകൂപങ്ങളിലേക്ക് ഇറങ്ങിചെന്ന് വരണ്ടതും കേടായതുമായ മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ചണവിത്തിൽ സീഡിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ പ്രശ്നങ്ങളെ തുരത്തുന്നു.
4/8
Photo Credit: boldsky
Share
വിറ്റാമിൻ ബിയാൽ സമ്പന്നമാണ് ചണവിത്ത്. രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.
5/8
Photo Credit: boldsky
Share
ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.തലയോട്ടിയിലെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താ ഇവ സഹായിക്കും.
6/8
Photo Credit: boldsky
Share
തയ്യാറാക്കുന്ന വിധം-ഒരു പാത്രമെടുത്ത് ചൂടാക്കി ചണ വിത്തും വെള്ളവും ചേർത്ത് തിളപ്പിക്കുക. പിന്നീട് 2 മുതൽ 3 മിനിറ്റ് വരെ ഉയർന്ന തീയിൽ തിളപ്പിക്കാം. നല്ല ജെൽ രൂപത്തിൽ ആകുന്നത് വരെ തിളപ്പിക്കാം.
7/8
Photo Credit: boldsky
Share
നന്നായി തിളച്ച് കഴിഞ്ഞാൽ ഈ മിശ്രിതം തണുപ്പിക്കാൻ വെക്കാം. ഇവ പിന്നീട് ആവശ്യം പോലെയെടുത്ത് തലയിൽ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം രാവിലെ കഴുകി കളയാം.
8/8
Photo Credit: boldsky
Share
മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഈ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.


Click it and Unblock the Notifications