Home / Photos
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
By Ajmal MK
റോസ്മേരി ഓയിൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന വസ്തുവാണ്. മുടി കൊഴിച്ചിലിന് കാരണമായേക്കാവുന്ന രോമകൂപങ്ങൾ ചുരുങ്ങുന്നതിന് സാധാരണയായി കാരണമായ ഒരു തരം ടെസ്റ്റോസ്റ്റിറോൺ ഡിഎച്ച്ടിയുടെ പ്രവർത്തനം തടഞ്ഞുകൊണ്ട് ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
റോസ്മേരി ഓയിൽ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നു, ഇത് ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നു, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
2/8
Photo Credit: boldsky
Share
കൂടാതെ ഇതിന് സ്വാഭാവികമായും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് താരന് ഉള്‍പ്പടേയുള്ളവ തടയുന്നു.
3/8
Photo Credit: boldsky
Share
ഒന്നാമതായി, മുടികൊഴിച്ചിൽ വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, മുടി കൊഴിച്ചിലിന്റെ കാരണം നിർണ്ണയിക്കാൻ നിങ്ങൾ എല്ലായ്പ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
4/8
Photo Credit: boldsky
Share
എന്നിരുന്നാലും, പ്രകൃതിദത്തമായ മാർഗം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് റോസ്മേരി ഓയിൽ നല്ലൊരു ഓപ്ഷനാണ്. ഇത് നിങ്ങളുടെ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാന്‍ ചില വ്യത്യസ്ത വഴികളുണ്ട്.
5/8
Photo Credit: boldsky
Share
"നിങ്ങൾക്ക് റോസ്മേരി ഓയിൽ നേരിട്ട് ഉപയോഗിക്കാം അല്ലെങ്കിൽ അത് നേർപ്പിക്കാൻ വെളിച്ചെണ്ണ പോലുള്ളവയുമായി ചേർത്തും ഉപയോഗിക്കാം.
6/8
Photo Credit: boldsky
Share
റോസ് മേരി ഓയിലുമായി മറ്റ് എണ്ണകള്‍ ചേർക്കുന്നത് അതിന്റെ ഗുണങ്ങള്‍ കുറച്ചേക്കും. എന്നാല്‍ ചിലർക്ക് റോസ് മേരി ഓയില്‍ നേരിട്ട് ഉപയോഗിക്കുന്നത് അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. നേർപ്പിക്കുന്നത് ഇതിനൊരു പരിഹാരമാണ്
7/8
Photo Credit: boldsky
Share
ഏത് തരത്തിലുള്ള റോസ്മേരി ഓയിൽ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും ശുദ്ധമായത് തന്നെ ഉപയോഗിക്കണം.
8/8
Photo Credit: boldsky
Share
രണ്ടോ മൂന്നോ തുള്ളി റോസ്മേരി ഓയില്‍ നോർപ്പിച്ചോ അല്ലാതെയോ എടുത്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക


Click it and Unblock the Notifications