Home / Photos
Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി
By Ajmal MK
മുട്ടയുടെ മഞ്ഞക്കരു മാത്രമല്ല വെള്ളയും മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടുന്നത്. അത്തരത്തിലുള്ള മുട്ടയുടെ വെള്ളയുടെ ഉപയോഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പ്രോട്ടീന്റെ ശരിയായ ഉപഭോഗം ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഈ സാഹചര്യത്തിലാണ് കേടുപാടുകൾ പരിഹരിക്കുന്നതിനും മുടി കൊഴിച്ചിൽ മാറ്റുന്നതിനുമായി ചില ആളുകൾ മുട്ടയുടെ വെള്ള തലയില് പുരട്ടുന്നത്.
2/8
Photo Credit: boldsky
Share
മുട്ടയുടെ വെള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണകൾ നീക്കം ചെയ്യുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു.
3/8
Photo Credit: boldsky
Share
നിങ്ങൾക്ക് മുട്ടയുടെ വെള്ള മാത്രം ഒരു മാസ്കായി ഉപയോഗിക്കാം അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള മറ്റ് പോഷക സമ്പന്നമായ ചേരുവകളുമായി സംയോജിപ്പിച്ചും ഉപയോഗിക്കാം.
4/8
Photo Credit: boldsky
Share
ഒരു ചെറിയ പാത്രത്തിൽ, രണ്ട് മുട്ടയുടെ വെള്ളയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. മുട്ടയുടെ വെള്ളയും എണ്ണയും ഒരുമിച്ച് അടിച്ചെടുക്കുക.
5/8
Photo Credit: boldsky
Share
നന്നായി തയ്യാറാക്കിയ മുട്ട/എണ്ണ മിശ്രിതം നനഞ്ഞ മുടിയിൽ പുരട്ടുക. വിരലുകൾ ഉപയോഗിച്ച് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ മിശ്രിതം നന്നായി പുരട്ടു.
6/8
Photo Credit: boldsky
Share
വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടിയിൽ ചീകിയും പുരട്ടാം. ഇതിലൂടെ എല്ലാ മുടിയിഴയിലും മിശ്രിതം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാം.
7/8
Photo Credit: boldsky
Share
മിശ്രിതം 20 മിനിറ്റ് തേച്ച് വെക്കണം. ഇതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് നിങ്ങളുടെ മുടി ഷാംപൂ ചെയ്യുക.
8/8
Photo Credit: boldsky
Share
നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മുട്ടയുടെ വെള്ള നേരിട്ട് പ്രയോഗിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെങ്കിലും, മുട്ടയുടെ വെള്ളയിലെ ഉയർന്ന പ്രോട്ടീൻ മാത്രം മുടിയെ ശക്തമാക്കുമെന്ന് പലരും വിശ്വസിക്കുന്നു.


Click it and Unblock the Notifications