Home / Photos
മുടിക്കൊഴിച്ചില്‍ ശീലമായോ; എങ്കില്‍ ഉടന്‍ മാറ്റണം, ഈ ടിപ്പ്സ് ശീലമാക്കിയാല്‍ മാറ്റം പറന്നെത്തും!!
By Vaisakhan MK
എല്ലാവര്ക്കും നീണ്ട് നില്ക്കുന്ന മുടി വളരെ ഇഷ്ടമാണ്. ആണും പെണ്ണും എന്നൊന്നും അതിനില്ല. പക്ഷേ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ധാരാളം മുടി കൊഴിഞ്ഞുപോകാറുണ്ട്. അത് നിങ്ങള്‍ കാര്യമായി എടുക്കുന്നുണ്ടാവില്ല. പക്ഷേ വലിയ പ്രശ്നമായി അത് മാറാം. താരന് അടക്കമുള്ള മുടിയിലുണ്ടാവും. ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ ഉടനെ അവ പരിഹരിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യം പ്രോട്ടീനുകളും ബയോട്ടിനുകളുമാണ്. ഇവ രണ്ടും മുടിക്കൊഴിച്ചിലിനെ ഇല്ലാതാക്കുക മാത്രമല്ല, മുടി വളരാനും സഹായിക്കും. മുട്ടകളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ ധാരാളം മുട്ടകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പ്രോട്ടീനുകളെ കൂടാതെ സിങ്കും, സെലനിയവും മുട്ടയിലുണ്ട്. ഇവ രണ്ടു മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.
2/5
Photo Credit: boldsky.com
Share
ചീര വിറ്റാമിന്‍ എ, സി, ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയതാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും, മുടിക്കൊഴിച്ചില്‍ ഇവ ഇല്ലാതാക്കുകയും ചെയ്യുന്നു. ചീരയിലെ വിറ്റാമിന്‍ എ സെബത്തിന്റെ ഉല്‍പ്പാദനത്തിന് സാധിക്കും. തലയോട്ടിക്ക് മുകളിലുള്ള തൊലിയെ ഇത് ഈര്‍പ്പത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും
3/5
Photo Credit: boldsky.com
Share
ക്യാരറ്റുകളും മധുരക്കിഴങ്ങുകളും അതുപോലെ ശീലമാക്കുക. മുടിക്കൊഴിച്ചിലിനെ തടയും. ഇതില്‍ രണ്ടിലും വിറ്റാമിന്‍ എയുടെ സാന്നിധ്യമുണ്ട്. ഇവ മുടി വളരാനും സഹായിക്കും. നല്ല ബലമേറിയ മുടികളായിരിക്കും നമുക്കുണ്ടാവുക.
4/5
Photo Credit: boldsky.com
Share
ഓട്സില്‍ മുടിക്കൊഴിച്ചില്‍ ഇല്ലാതാക്കുന്ന ധാരാളം പോഷകങ്ങളുണ്ട്. സിങ്ക്, ഇരുമ്പ്, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, പോളിന്സാറ്റുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ഓട്സിലുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും സഹായകരമാകും. നീളമേറിയ മുടിയുടെ ഇതിലൂടെ ഉണ്ടാവും
5/5
Photo Credit: boldsky.com
Share
വാല്‍നട്ടുകള്‍ ഒരുപാട് സഹായം മുടിക്കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ നല്‍കുന്നതാണ്. ബയോട്ടിനുകള്, വിറ്റാമിനുകളായ ബി1, ബി6, ബി9, ഇ, എന്നിവയ്ക്ക് പുറമേ, മഗ്നീഷ്യവും, പ്രോട്ടീനുകളും വാല്നട്ടിലുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്.


Click it and Unblock the Notifications