Home / Photos
മുട്ടറ്റം മുടിയെത്തണോ; റോസ് മേരി എണ്ണ മുത്താണ്, ഇത്ര നാളും തേടി നടന്ന എല്ലാ കാര്യങ്ങളും ഇതിലുണ്ട്!!
By Vaisakhan MK
നീളമുള്ള മുടി എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. കാവ്യാ മാധവനെ പോലുള്ള നടിമാരെ നമ്മള് നീളമുള്ള മുടിയുടെ പേരില്‍ ഇഷ്ടപ്പെടാറുമുണ്ട്. പക്ഷേ നമുക്ക് മുടി അത്രത്തോളം വളരുന്നില്ലെന്ന ആശങ്ക ഇനി വേണ്ട. റോസ് മേരി എണ്ണ അതിനുള്ള ഉത്തരമാണ്. ഇത് മുടിയുടെ വളര്‍ച്ച എങ്ങനെ വര്‍ധിപ്പിക്കുമെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
റോസ്മേരി ചെടിയില്‍ നിന്നാണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അധികം ഉയരമില്ലാത്ത പച്ച നിറത്തിലുള്ള ചെടിയാണിത്. റോസ്മേരിയുടെ ഇലകള്‍ ഉപയോഗിച്ചാണ് എണ്ണ ഉണ്ടാക്കുക. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നാണ് ഈ ചെടിയുടെ വരവ് എന്നാണ് കരുതപ്പെടുന്നത്.
2/6
Photo Credit: boldsky.com
Share
റോസ് മേരി എണ്ണ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് കരുതാന്‍ കാരണമുണ്ട്. അതില്‍ കാര്‍നോസിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതൊരു ആന്റി ഓക്സിഡന്റ് ആണ്. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കും. അതിനൊപ്പം വളര്‍ച്ചയ്ക്കും സഹായിക്കും. ഇതിലൂടെ മുടി കൊഴിച്ചിലിനെയും തടയും.
3/6
Photo Credit: boldsky.com
Share
നീളമുള്ള മുടി വരാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് മുടി കൊഴിച്ചില്‍ തന്നെയാണ്. അത് പല തരത്തില്‍ വരാം. ഹോര്‍മോണ്‍ സംബന്ധവിഷയവുമായി ബന്ധപ്പെട്ട് മുടി കൊഴിയാം. അതിലൂടെ മുടിയുടെ വളര്‍ച്ച മുരടിച്ച് പോകും. എന്നാല്‍ 2013ല്‍ നടന്നൊരു പഠനത്തില്‍ കണ്ടെത്തിയത് റോസ് മേരിയുടെ ഇലകള്‍ ഇത്തരത്തില്‍ വളര്‍ച്ച നിലച്ച് പോയ മുടിക്ക് വീണ്ടും വളര്‍ച്ച ലഭിക്കാന്‍ സഹായിക്കുമെന്നാണ്.
4/6
Photo Credit: boldsky.com
Share
അതേസമയം റോസ് മേരി എണ്ണയെ കുറിച്ച് പല ഡോക്ടര്‍മാര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. നല്ലൊരു ശതമാനത്തിനും ഇത് വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത് മുടി ഫോളിസില് കോശങ്ങളെ സംരക്ഷിക്കാനും, മുടിയുടെ വേരുകള്‍ക്കിടയിലേക്ക് രക്തയോട്ടം വര്‍ധിപ്പിച്ച് അതിനെ വളരാനും സഹായിക്കും. ഇതിന് സഹായിക്കുന്ന ധാരാളം റോസ് മേരി എണ്ണകള്‍ വിപണിയില്‍ ലഭ്യമാണ്.
5/6
Photo Credit: boldsky.com
Share
റോസ് മേരി എണ്ണ ഉപയോഗിക്കുന്നവരില്‍ വേഗം മാറ്റം കാണാറുണ്ട്. പക്ഷേ മുടിയുടെ വളര്‍ച്ച ഓരോ ആളുകളില്‍ വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ഒരു മാസത്തിനുള്ളില്‍ കാണാന്‍ സാധിക്കും. ഒന്ന് മുതല്‍ ഒന്നര സെന്റിമീറ്റര്‍ വളര്‍ച്ചയാണ് ശരാശരിയായി പലരിലും റോസ് മേരി എണ്ണ ഉപയോഗിച്ച ശേഷം കാണാന്‍ സാധിച്ചത്.
6/6
Photo Credit: boldsky.com
Share
റോസ് മേരി എണ്ണ നേരിട്ട് തലയില്‍ തേക്കുന്നത് ചിലപ്പോള്‍ നമുക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് വെള്ളവുമായി ചേര്‍ത്ത് തലയില്‍ തേക്കുക. ഇനി ഈ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക് നേരിട്ട് തലയില്‍ തേക്കാം. ആവശ്യമുണ്ടെങ്കില്‍ നിത്യേന ഉപയോഗിക്കാവുന്നതാണ്.


Click it and Unblock the Notifications