Home / Photos
Hair Growth: ഈ നാല് എണ്ണകൾ നിങ്ങളുടെ തലയിൽ മായാജാലം തീർക്കും.. കഷണ്ടിയിലും മുടി വരും
By Alaka KV
കഷണ്ടി വരുമോ എന്ന പേടിയില്ലാത്തവർ കുറവാണ്. അമിതമായ മുടികൊഴിച്ചൽ നമ്മുടെ ടെൻഷൻ കൂട്ടും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Growth: ഈ നാല് എണ്ണകൾ നിങ്ങളുടെ തലയിൽ മായാജാലം തീർക്കും.. കഷണ്ടിയിലും മുടി വരും
2/5
Photo Credit: one India
Share
കർപ്പൂരത്തിന്റെ പ്രയോഗം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഈ ഗുണം തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വെളിച്ചെണ്ണയുമായി ചേർന്ന് ഉപയോഗിക്കുമ്പോൾ മുടി വളർച്ചയ്ക്കും താരൻ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നു
3/5
Photo Credit: one India
Share
വെളിച്ചെണ്ണയിൽ പോഷകഗുണമുള്ള കൊഴുപ്പുകളും ആൽഫ-ടോക്കോഫെറോളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഇത്, രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയിൽ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്, ഇത് തലയോട്ടിയെയും മുടിയുടെ നാരുകളേയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും
4/5
Photo Credit: one India
Share
അമിത താരനും തലയോട്ടിയിലെ അണുബാധയും ചിലപ്പോൾ കഷണ്ടികളിലേക്ക് നയിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ, ടീ ട്രീ ഓയിൽ ഒരു വൈഡ്-സ്പെക്ട്രം ആന്റിമൈക്രോബയൽ ഏജന്റായതിനാൽ നന്നായി പ്രവർത്തിക്കുന്നു. താരൻ ചികിത്സയിൽ 5% ടീ ട്രീ ഓയിൽ ഫലപ്രദമാണെന്ന് പഠനം തെളിയിച്ചു
5/5
Photo Credit: one India
Share
കുളിക്കുന്നതിന് 20 മിനിറ്റ് മുമ്പ് ചൂടുള്ള ആവണക്കെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിച്ച് മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുന്നു. ആവണക്കെണ്ണയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങളുണ്ട്, ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായിക്കും


Click it and Unblock the Notifications