Home / Photos
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
By Vaisakhan MK
മുടി നീട്ടി വളര്‍ത്താന്‍ ആരും താല്പര്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ എന്ത് ചെയ്യണം അതിനായി എന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. മുടിക്ക് നല്ല ആരോഗ്യമാണ് ആദ്യം വേണ്ടത്. നമ്മുടെ ഭക്ഷണത്തിലും മാറ്റം. അത്തരത്തില്‍ മുടി വളരാനായി ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
പച്ചിലകള്‍ അടങ്ങിയ ഭക്ഷണം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര അതില്‍ ബെസ്റ്റാണ്. ഇരുമ്പ് ധാരാളം അതിലുണ്ട്. മുടിയുടെ കോശങ്ങള്‍ക്ക് ഇത് ബലമേകും. മുടിക്കൊഴിച്ചില്‍ ഇല്ലാതാക്കും. മുടിയിലേക്ക് പോഷകങ്ങള്‍ എത്തിയില്ലെങ്കില്‍ അത് വളരില്ല. മുടി ദുര്‍ബലമാകും. അതുകൊണ്ട് ചീര നന്നായി കഴിക്കുക.
2/6
Photo Credit: boldsky.com
Share
സിട്രസ് അടങ്ങിയ പഴങ്ങളും ധാരാളം കഴിക്കുക. വിറ്റാമിന്‍ സി നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഓറഞ്ചുകളോ, നാരങ്ങ വെള്ളമോ ദിവസവും കഴിക്കുക. വിറ്റാമാന് സി കൊളാജന്‍ നിര്‍മാണത്തിനും നല്ലതാണ്. മുടിയെ കരുത്തുറ്റതാക്കി ഇത് നിലനിര്‍ത്തും. ഇതിലൂടെ പോഷകങ്ങള്‍ വേഗത്തില്‍ എത്തും. മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും
3/6
Photo Credit: boldsky.com
Share
വെണ്ണപഴവും അതുപോലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. ഇതില്‍ ഹെല്‍ത്തി ഫാറ്റുകള്‍ ധാരാളമുണ്ട്. വിറ്റാമിന്‍ ഇയും അവക്കാഡോയിലുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് വെണ്ണപഴം കഴിക്കുന്നത് ശീലമാക്കുക.
4/6
Photo Credit: boldsky.com
Share
നട്സും ഇനി മുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങാം. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. അതേസമയം മുടി നല്ല ബലമേറിയതാക്കി മാറ്റും. നമ്മുടെ ശരീരം ഇത്തരം ആരോഗ്യപ്രദമായ കൊഴുപ്പ് ഉല്‍പ്പാദിപ്പിക്കില്ല. അതുകൊണ്ട് ബദാമും, വാല്‍നട്ടുകളും ധാരാളം കഴിക്കുക. ഒമേഗ ത്രീ ഇതിലുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇവ ബെസ്റ്റാണ്
5/6
Photo Credit: boldsky.com
Share
ബീന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സ്ഥിരമായി കഴിച്ചില്ലെങ്കിലും ഇത് ഡയറ്റിന്റെ ഭാഗമാക്കുക. സിങ്കുകളാല് സമ്പന്നമാണ് ബീന്‍സ്. ഇവ മുടി വളര്‍ച്ച വേഗത്തിലാക്കും
6/6
Photo Credit: boldsky.com
Share
മധുരക്കിഴങ്ങുകളും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ബേറ്റ കരോട്ടീനുകള്‍ മധുരക്കിഴങ്ങുകളിലുണ്ട്. ഇത് മുടിക്കൊഴിച്ചില്‍ ഇല്ലാതാക്കും. വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.


Click it and Unblock the Notifications