Home / Photos
Hair: തൈരുണ്ടോ മുടി ആരോഗ്യത്തോടെ വളരും; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം
By Alaka KV
ആരോഗ്യമുള്ള മുടിക്ക് തൈര് നല്ലൊരു വഴിയാണ്. പക്ഷേ ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിക്കണം..എങ്ങനെ ആണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
Hair: തൈരുണ്ടോ മുടി ആരോഗ്യത്തോടെ വളരും; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം...ഉറപ്പ്
2/5
Photo Credit: oneindia
Share
ഒരു പാത്രത്തിൽ മുട്ട ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയിൽ പുരട്ടുക. തലയോട്ടിയിൽ സൗമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റോളം ഇങ്ങനെ വെയ്ക്കാംഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ വീതം ഇത് ഉപയോഗിക്കാം.
3/5
Photo Credit: oneindia
Share
പകുതി പഴുത്ത വാഴപ്പഴം, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, അര ടീസ്പൂൺ നാരങ്ങ നീര് എന്നീ ചേരുവകൾ ഒരു മിക്സിയിലിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ ഉടനീളം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. 30 മിനിറ്റ് കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകുക
4/5
Photo Credit: oneindia
Share
നാല് ടേബിൾസ്പൂൺ തൈര്, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ തേൻ എന്നീ ചേരുവകൾ ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തലയിൽ മുഴുവൻ പുരട്ടുക.സൗമ്യമായി മസാജ് ചെയ്യാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കാം.
5/5
Photo Credit: oneindia
Share
മൂന്ന് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ, രണ്ട് ടേബിൾസ്പൂൺ തൈര്, രണ്ട് ടേബിൾസ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ.. ഇവ നന്നായി മിക്സ് ചെയ്തെത് മുടിയിൽ പുരട്ടുക. 30 മിനിറ്റ് കാത്തിരുന്ന ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം


Click it and Unblock the Notifications