Home / Photos
മുടി വളരാൻ മറ്റൊന്നും വേണ്ട; താരനും മുടി കൊഴിച്ചലിനും ഗുഡ് ബൈ പറയാം..ഇതാ പോംവഴി
By Rakhi
മുടി വളരാൻ പലതും പരീക്ഷിച്ച മടുത്തവരായിരിക്കും നമ്മളിൽ പലരും. പ്രത്യേകിച്ച് വിപണിയിലെ വില കൂടിയ എണ്ണകൾ. ഇവയക്ക് പുറകിൽ പോകാതെ ആയുർവേദ രീതികൾ ഒന്നു പരീക്ഷിച്ച് നോക്കിയാലോ? ഫലം ഉറപ്പാണെന്ന് മാത്രമല്ല പാർശ്വഫലങ്ങളും ഉണ്ടാകില്ല. വിശദമായി അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ആരോഗ്യമുള്ള കരുത്തുറ്റ മുടിയാണ് ലക്ഷ്യമെങ്കിൽ ആയുർവേദ രീതികൾ പിടിച്ചാലോ. മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരുകൂട്ടം ഔഷധ സസ്യങ്ങൾ പ്രകൃതി തന്നെ നമ്മുക്ക് കനിഞ്ഞ് നൽകിയിട്ടുണ്ട്. മുടിയിൽ തേക്കുന്ന എണ്ണയ്ക്കൊപ്പം ഇവ കൂടി ചേർക്കുന്നതോടെ മുടി മുട്ടറ്റം വളരുമെന്ന് മാത്രമല്ല കരുത്തോടെ തന്നെ നിലനിൽക്കുകയും ചെയ്യും. വിശദമായി അറിയാം
2/8
Photo Credit: boldsky
Share
ബൃംഗരാജ്-(കയ്യോന്നി)-ആയുർവേദത്തിൽ 'ഔഷധങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന ചെടിയാണ് കയ്യോന്നി. ഇവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് മാത്രമല്ല അകാല നര തടയുകയും തലയോട്ടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവ മുടി വളർച്ച വേഗത്തിലാക്കുന്നു.
3/8
Photo Credit: boldsky
Share
മുടി കൊഴിച്ചലും ഇല്ലാതാക്കുന്നു.ഭൃംഗരാജിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും മുടി പൊട്ടുന്നത് കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തലയോട്ടിയിലെ കോശങ്ങൾ നശിക്കുന്നത് തടയുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു.
4/8
Photo Credit: boldsky
Share
ചെമ്പരത്തി- ഒരിക്കലെങ്കിലും ചെമ്പരത്തി താളിയായോ എണ്ണയിൽ ചേർത്തോ ഒക്കെ ഉപയോഗിക്കാത്തവർ കുറവായിരിക്കും. കാരണം വെറും പൂവ് മാത്രമല്ല ചെമ്പരത്തി, മുടിക്ക് കരുത്ത് പകരുന്ന അത്ഭുതക്കൂട്ട് തന്നെ അവയിൽ ഉണ്ട്. വിറ്റാമിൻ എ, സി, അമിനോ ആസിഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി കോശങ്ങളെ പുനഃരുജ്ജീവിപ്പിക്കുകയും അതുവഴി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
5/8
Photo Credit: boldsky
Share
മുടി കൊഴിച്ചൽ തടയാനും ചെമ്പരത്തി നല്ലതാണ്. എന്നാൽ ചെമ്പരത്തിയും തലയോട്ടിക്ക് മികച്ച ഗുണങ്ങൾ നൽകുന്ന കറ്റാർവാഴയുമായി ചേർത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇവ യോജിപ്പിച്ച് മിശ്രിതമാക്കിയെടുത്ത് തലയിൽ തേക്കാം. നന്നായി മസാജ് ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകിക്കളയാം
6/8
Photo Credit: boldsky
Share
കറിവേപ്പില-കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും അകാലനര തടയാൻ സഹായിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് തിളപ്പിച്ച് തലയിൽ തേച്ച് നോക്കൂ, മുടി വേഗത്തിൽ വളരാൻ ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും.
7/8
Photo Credit: boldsky
Share
ബ്രഹ്മി-ബുദ്ധി വികസിക്കാൻ കുട്ടികൾക്ക് ബ്രഹ്മി കൊടുക്കുന്ന പതിവുണ്ട്. അത് മാത്രമല്ല മുടിക്കും ഉത്തമമാണ് ബ്രഹ്മി. ഇവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, അതുവഴി മുടികൊഴിച്ചലും ഇല്ലാതാക്കുന്നു. ബ്രഹ്മി ചേർത്ത തയ്യാറാക്കുന്ന എണ്ണ തേക്കുന്നത് മുടിയുടെ കട്ടി കൂട്ടാനും മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
8/8
Photo Credit: boldsky
Share
ഉലുവ-മുടി മൃദുവും മിനുസവുമായിരിക്കാൻ ഉലുവ നിങ്ങളെ സഹായിക്കും. മുടി കൊഴിച്ചിലും താരനും തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഉലുവ നല്ലതാണ്. എണ്ണയിൽ ഇട്ട് തിളപ്പിക്കുമ്പോൾ ഉലുവയിൽ നിന്നും പുറത്തുവരുന്ന സംയുക്തങ്ങൾ മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നു.


Click it and Unblock the Notifications