Home / Photos
നല്ല പനങ്കുല പോലുള്ള മുടിയാണോ ആഗ്രഹം? എന്നാൽ ഇതാണ് തലയിൽ തേക്കേണ്ട ആ എണ്ണ
By Rakhi
മുടി കൊഴിഞ്ഞാലും വളർച്ച മുരടിച്ചാലും താരൻ വന്നാലുമെല്ലാം നമ്മളിൽ പലരും ആദ്യം ഓടുന്നത് ബ്യൂട്ടിപാർലറുകളിലേക്കായിരിക്കും. എന്നാൽ പാർലറിൽ പോയത് കൊണ്ട് വല്യ മെച്ചമുണ്ടാകുമോ? അതൊട്ടുമില്ലാതാനും. അതുമാത്രമോ നിലവിലുള്ള പ്രശ്നത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: unsplash
Share
മുടി കൊഴിഞ്ഞാലും വളർച്ച മുരടിച്ചാലും താരൻ വന്നാലുമെല്ലാം നമ്മളിൽ പലരും ആദ്യം ഓടുന്നത് ബ്യൂട്ടിപാർലറുകളിലേക്കായിരിക്കും. എന്നാൽ പാർലറിൽ പോയത് കൊണ്ട് വല്യ മെച്ചമുണ്ടാകുമോ? അതൊട്ടുമില്ലാതാനും. അതുമാത്രമോ നിലവിലുള്ള പ്രശ്നത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
2/8
Photo Credit: unsplash
Share
കാരണം പാർലറുകളിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ നിറഞ്ഞ ക്രീമും ഷാംപൂവുമെല്ലാം മുടിയ്ക്ക് വലിയ രീതിയിൽ കേടുപാടുകൾ വരുത്താൻ കാരണമായേക്കും. അതുകൊണ്ട് തന്നെ മുടിയുടെ യഥാർത്ഥ സംരക്ഷണമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും അതിന് വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നതായിരിക്കും ഉത്തമം. അത്തരത്തിലൊരു വീട്ടുവൈദ്യം ഇന്ന് പരിചയപ്പെടാം.
3/8
Photo Credit: unsplash
Share
ഉലുവയെ കുറിച്ചാണ് പറയുന്നത്. ഉലുവ, മുടി നീളവും കട്ടിയുള്ളതുമാക്കാൻ സഹായിക്കും. മാത്രമല്ല ഉലുവയ്ക്കൊപ്പം കറുത്ത ജീരകവും ചേർത്ത് മുടിക്ക് പുരട്ടിയാൽ ഇരട്ടിയാണ് ഗുണം.എണ്ണ തയ്യാറാക്കാനായി ഒരു സ്പൂൺ ഉലുവ, ഒരു ടീ സ്പൂൺ കരിഞ്ചീരകം, വെളിച്ചെണ്ണ (ഒരു ബൈൾ),ഒരു കൈ നിറയെ കരിവേപ്പിലയും എടുക്കാം.
4/8
Photo Credit: unsplash
Share
ആദ്യം ഒരു പാത്രത്തിൽ എണ്ണ നന്നായി ചൂടാക്കിയെടുക്കാം. ഇതിലേക്ക് ഉലുവയും കരിഞ്ചീരകവും ഒപ്പം കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇതിന് ശേഷം നന്നായി തിളപ്പിച്ചെടുക്കാം. എണ്ണയുടെ നിറം മാറിയതിന് ശേഷം സ്റ്റൗ ഓഫ് ചെയ്ത് എണ്ണ തണുക്കാൻ വെയ്ക്കാം. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം തലയിൽ തേച്ച് പിടിപ്പിക്കാം.
5/8
Photo Credit: unsplash
Share
ഈ എണ്ണ ഉപയോഗിക്കാനായി ആദ്യം മുടി നന്നായി കഴുകിയെടിക്കാം.അതിന് ശേഷം തലയോട്ടിയിലും മുടിയിലുമെല്ലാം നന്നായി തേച്ച് പിടിപ്പിക്കാം. ഏകദേശം 1 മണിക്കൂറും തേച്ച് വെച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളായം. ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
6/8
Photo Credit: unsplash
Share
ഇതൊന്നുമല്ലെങ്കിൽ കറിവേപ്പില മാത്രം ഇട്ട് തിളപ്പിക്കുന്ന എണ്ണയും മുടിക്ക് ഗുണകരമാണ് കേട്ടോ. ഇതിനായി എണ്ണയും കറിവേപ്പിലയും മാത്രം മതി. എണ്ണ നന്നായി ചൂടാക്കിയതിന് ശേഷം അതിലേക്ക് കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് കൊടുക്കാം. എണ്ണ കറുത്ത നിറം ആകുന്നത് വരെ ചൂടാക്കം.
7/8
Photo Credit: unsplash
Share
തണുത്തതിന് ശേഷം തലയിലും മുടിയിലുമെല്ലാം നന്നായി തേച്ച് പിടിപ്പിക്കാം. അതേസമയം എണ്ണ തലയിൽ പുരട്ടുന്നതിന് മുൻ മുടി നന്നായി ചീകി കൊടുക്കാം. അതിന് ശേഷം തലയോട്ടിയിലും മുടിയുടെ അറ്റം വരേയും തേച്ച് പിടിപ്പിക്കണം. കുളിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും എണ്ണ തേച്ച് വെയ്ക്കാം.
8/8
Photo Credit: unsplash
Share
ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടിയിൽ ഇത്തരത്തിൽ എണ്ണ തേച്ച് വെയ്ക്കാം. ഗുണമെന്താണെന്നാണോ?വെളിച്ചെണ്ണ മുടിക്ക് പോഷണവും ഈർപ്പവും നൽകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.കറിവേപ്പിലയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, പ്രോട്ടീൻ, ഇരുമ്പ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് ഉത്തമമാണ്.


Click it and Unblock the Notifications