Home / Photos
Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല
By Vaisakhan MK
മുടിക്കൊഴിച്ചില്‍ ചെറുപ്രായത്തിലേ നമ്മളെ അലട്ടുന്നൊരു കാര്യമാണ്. വളരെ പെട്ടെന്ന് തന്നെ മുടി കൊഴിഞ്ഞുപോയി, വയസ്സന്മാരെ പോലെയാവുന്നത് ആര്‍ക്കും സങ്കല്പ്പിക്കാന് പോലും പറ്റാത്ത കാര്യമാണ്. ജീവിതശൈലി ഈ പ്രശ്നത്തിന്റെ പ്രധാന കാരണക്കാരനാണ്. എന്നാല്‍ അവയെ നേരിടാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കോഴിമുട്ടയും, പഴവും, തേനും ചേര്‍ത്തുള്ള ഹണി മാസ്ക് ഒന്ന് ട്രൈ ചെയ്ത് നോക്കൂ. വാഴപ്പഴവും, തേനും മുടിക്ക് ഈര്‍പ്പം നല്‍കുന്നതാണ്. കേടുപാടുകള്‍ സംഭവിച്ച മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുട്ടയും സഹായിക്കും. ഒപ്പം ഒലീവ് ഓയിലും, പാലും ചേര്‍ത്ത് ഇതൊരു ഹെയര്‍ മാസ്ക്കാകുക. മുടിയുടെ ബലം ഇത് വര്‍ധിപ്പിക്കും
2/5
Photo Credit: boldsky.com
Share
മുട്ട, വെളിച്ചെണ്ണ, ബദാം എണ്ണ എന്നിവ ചേര്‍ത്ത് ഹെയര്‍ മാസ്കുണ്ടാക്കാം. ബദാമിനും, തേങ്ങയ്ക്കും ചര്‍മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്താനാവും. ഇത് മുടിയുടെ ബലം വര്‍ധിപ്പിക്കും. ഇത് തലയില്‍ പുരട്ടി, ഒരു മണിക്കൂറോളം പിടിപ്പിച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക
3/5
Photo Credit: boldsky.com
Share
മുട്ടയുടെ മഞ്ഞയും, ഒലീവ് ഓയിലും, കുറച്ച് വെള്ളവും ചേര്‍ത്ത് ഹെയര്‍ മാസ്കുണ്ടാക്കുക. ഇത് തലയില്‍ പിടിപ്പിക്കുക. ഇത് കൊഴിഞ്ഞുപോകുന്ന മുടിയെ ബലമുള്ളതാക്കും. മുടിയെ മൃദുവായും, തിളക്കമുള്ളതുമാക്കി നിലനിര്‍ത്തും
4/5
Photo Credit: boldsky.com
Share
മുട്ട, കറ്റാര്‍വാഴ, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഹെയര്‍ മാസ്കുണ്ടാക്കുക. അത് നന്നായി മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് വരണ്ട് കിടക്കുന്ന മുടി ബലമേറിയതാക്കുകയും, തിളക്കം വര്‍ധിപ്പിക്കുകയും ചെയ്തു. വളരെ ഗ്ലോസിയായിട്ടുള്ള മുടിക്കും ഇത് ബെസ്റ്റാണ്
5/5
Photo Credit: boldsky.com
Share
മുട്ട, ചെറുനാരങ്ങ, തൈര് എന്നിവ ചേര്‍ത്ത് ഫേസ്മാസ്ക് തയ്യാറാക്കുക. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാം. മുടിക്കൊഴിച്ചിലിന് ഏറ്റവും നല്ലത് ഇതാണ്. ഇത് മുടിയുടെ തൊലിയെ ക്ലീനാക്കും. ഒപ്പം താരനെയും മുടിയില്‍ നിന്ന് ഇല്ലാതാക്കും


Click it and Unblock the Notifications