Home / Photos
Hair-മുടി തഴച്ച് വളരും..പക്ഷേ ഇത് കഴിച്ചേ തീരു, അറിയാം
By Rakhi
കരുത്തുള്ള ആരോഗ്യമുള്ള മുടി മിക്കവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ അത് അത്ര എളുപ്പമല്ല. കൃത്യമായ വിറ്റാമിൻ അടക്കം എള്ലാ പോഷകങ്ങളും ശരീരത്തിൽ ശരിയായ അളവിൽ എത്തിയാൽ മാത്രമേ മുടിയും തഴച്ച് വളരൂ. ഏതൊക്കെ വിറ്റാമിനുകളാണ് മുടിക്ക് ആവശ്യമെന്നും അവ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
1.വിറ്റാമിൻ എ
കൊഴുപ്പ് ലയിക്കുന്ന നാല് വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ എ. ചർമ്മം, മുടി, സെബാസിയസ് ഗ്രന്ഥികൾ എന്നിവയുൾപ്പെടെയുള്ള എപ്പിത്തീലിയൽ ടിഷ്യൂകളുടെ വികസനത്തിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു.
2/8
Photo Credit: boldsky
Share
ആവശ്യത്തിന് വിറ്റാമിൻ എ ശരീരത്തിൽ എത്തുന്നത് സെബം ഉൽപാദനത്തിന് സഹായിക്കുകയും തലയോട്ടി മോസ്ചറൈസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി മുടി വളരുകയും ചെയ്യും.
3/8
Photo Credit: boldsky
Share
വിറ്റാമിൻ എ യുടെ കുറവ് അലോപ്പീസിയ (2) ലേക്ക് നയിച്ചേക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വിറ്റാമിൻ എ ലഭിക്കുന്ന ഭക്ഷണങ്ങൾ-മധുരക്കിഴങ്ങ്, കാരറ്റ്, പാൽ, ചീര, മാങ്ങ.
4/8
Photo Credit: boldsky
Share
1.1 വിറ്റമിൻ ബി 12-ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ചുവന്ന രക്താണുക്കൾ രൂപീകരിക്കാൻ ഇത് സഹായിക്കുന്നു.
ഈ ചുവന്ന രക്താണുക്കൾ മുടി ഉൾപ്പെടെ എല്ലാ ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്താനും സഹായിക്കും.ചീസ്, പാൽ. തൈര് എന്നവ കഴിക്കാം.
5/8
Photo Credit: boldsky
Share
1.2 ബയോട്ടിൻ-മുടി വളർച്ചയ്ക്ക് പ്രധാനമാണ് ബയോട്ടിൻ. കഴിക്കേണ്ട ഭക്ഷണങ്ങൾ-മഷ്റൂം, അവക്കാഡോ, മുട്ട, പീവട്ട് ബട്ടർ, യീസ്റ്റ്, സൺഫ്ലവർ സീഡ്സ്, മധുരകിഴങ്ങ്.
6/8
Photo Credit: boldsky
Share
1.3-ഫോളിക് ആസിഡ്-ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ടിഷ്യൂകളിലേക്കും ഓക്സിജൻ എത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ചീര, ലെറ്റൂസ്, ഗ്രീൻ പീസ്, വൈറ്റ് ബീൻസ് എന്നിവ കഴിക്കാം.
7/8
Photo Credit: boldsky
Share
വിറ്റാമിൻ ഡി-കാൽസ്യം നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് അലോപ്പീസിയ ഏരിയറ്റയ്ക്ക് കാരണമായേക്കും
8/8
Photo Credit: boldsky
Share
ചീസ്, പാൽ, തൈര് എന്നിവ കഴിക്കാം. വിറ്റാമിൻ ഇ സി എന്നിവയും മുടി വളർച്ചയെ ഏറെ സഹായിക്കുന്നു. ബദാം, പീനട്ട്, സൂര്യകാന്തി വിത്ത് എന്നിവ കഴിക്കാം.


Click it and Unblock the Notifications