Home / Photos
Hair loss: മുടികൊഴിച്ചില്‍, താരന്; പ്രശ്നം ഏതുമായിക്കൊള്ളട്ടെ പ്രതിവിധി ഓറഞ്ചിലുണ്ട്
By Ajmal MK
ശീതകാല സൂപ്പർഫുഡുകളിൽ ഏറ്റവും പ്രിയപ്പെട്ടതും പോഷകപ്രദവുമായ ഒന്നാണ് ഓറഞ്ച്. നിരവധി ആരോഗ്യഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഓറഞ്ച് കഴിച്ചതിന് ശേഷം നിങ്ങൾ വലിച്ചെറിയുന്ന തൊലി ചർമ്മത്തിനും മുടിക്കും ഏറെ ഗുണകരമായ പല ഘടകങ്ങളും അടങ്ങിയ വസ്തുവാണ്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഓറഞ്ചിലും അതിന്റെ തൊലിയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഒരു ക്ലീനിംഗ് ഏജന്റായി പ്രവർത്തിക്കുന്നു.
2/8
Photo Credit: boldsky
Share
നിങ്ങളുടെ മിക്കവാറും എല്ലാ മുടി പ്രശ്നങ്ങളും പരിഹരിക്കാനും ഓറഞ്ച് തൊലിക്ക് സാധിക്കും. ഓറഞ്ച് ശരിക്കും മുടിയുടെ ആരോഗ്യത്തിന്റെ അവസനാവാക്കാണ് എന്ന് പറഞ്ഞാലും തെറ്റില്ല
3/8
Photo Credit: boldsky
Share
ഓറഞ്ച് വിറ്റാമിൻ ഇയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ്, ഇത് നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങൾ നൽകുന്നു.
4/8
Photo Credit: boldsky
Share
കൂടാതെ, ഏത് തരത്തിലുള്ള കേടുപാടുകളിൽ നിന്നും നിങ്ങളുടെ മുടിയെ സംരക്ഷിക്കാനും അതുവഴി നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താനും അവ സഹായിക്കുന്നു.
5/8
Photo Credit: boldsky
Share
ഫ്രഷ് ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ ഉണങ്ങിയ തൊലി പൊടിച്ച് തേനിൽ കലർത്താം. ഷാംപൂ ചെയ്ത മുടിയിൽ ഈ മിശ്രിതം പുരട്ടുക, 10 മിനിറ്റിനു ശേഷം കഴുകുക.
6/8
Photo Credit: boldsky
Share
ശീതകാലത്താണ് താരന് ഏറ്റവും കൂടുതല്‍ ശക്തമാണ്. എന്നാൽ ഈ പ്രശ്നത്തെ മറികടക്കാൻ ഓറഞ്ച് നിങ്ങൾക്ക് പരിഹാരമാകും. ഇതിലെ വൈറ്റമിൻ സിയുടെ ഉള്ളടക്കവും ശക്തമായ ശുദ്ധീകരണ ഗുണങ്ങളും തലയോട്ടിയിലെ ചൊറിച്ചിലിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും കഠിനമായ താരനെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
7/8
Photo Credit: boldsky
Share
ഫ്രഷ് ചാറെടുത്ത് ചേർക്കുക അല്ലെങ്കിൽ നിങ്ങളുടെ സാധാരണ ഹെയർ ഓയിലിൽ പൊടിച്ച തൊലി ചേർക്കുക. ഇത് നന്നായി മാസാജ് ചെയ്യുക. ഓറഞ്ചിൽ ആന്റിഓക്സിഡന്റുകളാലും മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമായതിനാൽ മുടി വളർച്ച സുഗമമാക്കുന്നതിൽ അവയ്ക്ക് വലിയ പങ്കുണ്ട്.
8/8
Photo Credit: boldsky
Share
ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും മുടിയുടെ കേടുപാടുകൾ തടയുകയും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓറഞ്ചിൽ വിറ്റാമിൻ ബി 12, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് കേടായ രോമകൂപങ്ങൾ നന്നാക്കാൻ സഹായിക്കുന്നു.


Click it and Unblock the Notifications