Home / Photos
HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!
By Vaisakhan MK
നീണ്ട മുടി ഏതൊരാള്‍ക്കും ഇഷ്ടമാണ്. ചുരുണ്ട് പോകാതെ അത് നീണ്ടിരിക്കുകയും വേണം. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ കുറച്ച് എണ്ണകളുണ്ട്. ഇവ സ്ഥിരമായി പുരട്ടിയാല്‍ മുടി തഴച്ച് വളരും. മുടി കൊഴിച്ചിലും ഉണ്ടാവില്ല. അവ ഏതൊക്കെയാണ് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: boldsky.com
Share
ലാവന്‍ഡര്‍ എണ്ണ ഒരു നിത്യോപയോഗ എണ്ണയാണ്. ഫൈറ്റോകെമിക്കല്‍സ് സിനിയോള്‍, ഫെഞ്ചോള്, കാമ്പര് എന്നിവ ലാവന്‍ഡറില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടിപ്പോകുന്നതും കൊഴിയുന്നതും ഇല്ലാതാക്കും. ഒപ്പം മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും.
2/10
Photo Credit: boldsky.com
Share
തൈമസ് അഥവാ തോട്ടതുളസി കൊണ്ടുള്ള എണ്ണ മുടിയുടെ വളര്‍ച്ചയ്ക്കാണ് സഹായിക്കും. മുടി കൊഴിച്ചിലിനെ തടഞ്ഞ് നിര്‍ത്തും. പുതിയ മുടി വരാനും, അവ തഴച്ച് വളരാനും, കൊഴിഞ്ഞുപോകാതിരിക്കാനുമൊക്കെ ഇവ ബെസ്റ്റാണ്
3/10
Photo Credit: boldsky.com
Share
മുടിക്ക് റോസ്മേരി ചെടിയുടെ എണ്ണയും ബെസ്റ്റാണ്. മുടിയുടെ കട്ടിയും ഇത് വര്‍ധിപ്പിക്കും. ഈര്‍പ്പം നിലനിര്‍ത്തി മുടിയെ സംരക്ഷിക്കും. ഒപ്പം വളര്‍ച്ചയ്ക്കും റോസ്മേരി എണ്ണ ഫലപ്രദമാണ്.
4/10
Photo Credit: boldsky.com
Share
വെളിച്ചെണ്ണയും എന്തുകൊണ്ടും മുടിക്ക് നല്ലതാണ്. മുടിയില്‍ ഈര്‍പ്പമില്ലാതെയും വരണ്ടും കിടക്കുന്നത് മാറ്റി നല്ല ഫ്രഷായി നിലനിര്‍ത്താന്‍ വെളിച്ചെണ്ണ കൊണ്ട് സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ മുടിയുടെ തിളക്കം കൂട്ടും
5/10
Photo Credit: boldsky.com
Share
ദേവദാരുവിന്റെ എണ്ണയും നിത്യേന ഉപയോഗിക്കാം. മുടി വളര്‍ച്ച, കൊഴിഞ്ഞുപോക്ക് തടയുക എന്നിവ ഈ എണ്ണയുടെ ഗുണമാണ്. ആന്റി ഫംഗല്‍, ആന്റി മൈക്രോബിയല്‍ വസ്തുക്കളും ഇതിലുണ്ട്. മുടി നീണ്ട് വളരുമെന്ന് ഉറപ്പാണ്
6/10
Photo Credit: boldsky.com
Share
അവക്കാഡോയുടെ ഗുണങ്ങള്‍ ഏറെയാണ്. ഇവയുടെ എണ്ണ ധാരാളം കൊഴുപ്പുകളും ധാതുലവണങ്ങളും അടങ്ങിയതാണ്. ഇവ മുടിയുടെ വളര്‍ച്ചയ്ക്കും, മുടി കൊഴിച്ചില്‍ അടക്കമുള്ളവയ്ക്ക് പരിഹാരമുണ്ടാക്കാനും സഹായിക്കും
7/10
Photo Credit: boldsky.com
Share
ബദാം എണ്ണ മുടിയുടെ വളര്‍ച്ച നന്നായി വര്‍ധിപ്പിക്കും ഒമേഗ 9 ഫാറ്റി ആസിഡുകള്‍ ബദാം എണ്ണയിലുണ്ട്. വിറ്റാമിന്‍ ഇയും പ്രോട്ടീനുകളും വേറെയുമുണ്ട്.
8/10
Photo Credit: boldsky.com
Share
കര്‍പ്പൂരതുളസി എണ്ണയും നിത്യോപയോഗത്തില് വരുന്നതാണ്. ഇതില്‍ മെന്തോളിന്റെ അംശമുണ്ട്. മുടിയുടെ പാളികളെ വളരാന്‍ ഇത് സഹായിക്കും. അതിലൂടെ മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും. മുടിയുടെ കോശങ്ങള്‍ക്ക് ഈര്‍പ്പവും തണുപ്പും സമ്മാനിക്കും
9/10
Photo Credit: boldsky.com
Share
ഒലീവ് എണ്ണ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒലീക്ക് ആസിഡ് അടക്കം ഇവയിലുണ്ട്. ഫാറ്റി ആസിഡുകളും വിറ്റിമാന്‍ ഇയും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും.


Click it and Unblock the Notifications