Home / Photos
hair care-ഇതെന്ത് മാജിക്? മുടി വളരാൻ വഴനയില, താരനേയും തുരത്താം, അറിയാം
By Rakhi
വഴനയില എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി വരിക നല്ല ബിരിയാണി ചെമ്പ് തുറക്കണ മണമാകും. വഴനയില ഇല്ലാതെ എന്ത് മസാലയും കറിയും എന്ന് ആലോചിക്കുന്നവരും ഉണ്ടകും. എന്നാൽ ഇവ തിളക്കമുള്ള, കരുത്തുറ്റ മുടി ലഭിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാലോ?കണ്ണു തള്ളേണ്ട, അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വഴനയിലയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ മുടി മിനുസപ്പെടുത്തതിനൊപ്പം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. വഴനയില ഇട്ട വെള്ളം തലയിൽ തേക്കുന്നത് ഗുണം ചെയ്യും.
2/8
Photo Credit: boldsky
Share
തയ്യാറാക്കേണ്ട വിധം- വഴനയില 20 മിനിറ്റോളം വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കാം. വെള്ളം കട്ടിയാകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെച്ച് തണുത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കാം. ഇത് ആഴ്ചയിൽ മൂന്നോ നാലോ ദിവസം തേക്കാം.
3/8
Photo Credit: boldsky
Share
തലയോട്ടിയിലെ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു-അമിതമായ എണ്ണയുടെ ഉപയോഗം പലപ്പോഴും നമ്മുടെ തലയോട്ടിൽ ബാക്ടീരിയകളും ഫംഗസുകളും ബാധിക്കാൻ കാരണമാകാറുണ്ട്.
4/8
Photo Credit: boldsky
Share
ആന്റ് ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയ വഴയനില വെള്ളം ഉപയോഗിച്ച് തലകഴുകുന്നത് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നിങ്ങളെ സഹായിക്കും.
5/8
Photo Credit: boldsky
Share
താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എന്നാൽ തീർച്ചയായും വഴനയ്ല നല്ല ഉത്തമ മരുന്നാണ്. ആവശ്യമായ സാധനങ്ങൾ-വഴനയില പൊടിയും വെളിച്ചെണ്ണയും.
6/8
Photo Credit: boldsky
Share
ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിൽ പുരട്ടാം. വഴനയില ഇട്ട വെള്ളം കൊണ്ട് തന്നെ തല കഴുകാൻ ശ്രദ്ധിക്കണം. ഇത് എല്ലാ ദിവസവും ചെയ്യാം.
7/8
Photo Credit: boldsky
Share
വഴനയില മുടി വളർച്ചയ്ക്കും ഉത്തമമാണ്. ഇവയ്ക്ക് മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മുടി വളർച്ചക്ക് ഉപയോഗിക്കുന്ന മിക്ക ആയുർവേദ എണ്ണകളിലും വഴനയില ഉപയോഗിക്കാറുണ്ട്.
8/8
Photo Credit: boldsky
Share
മുടിയിലെ മാലിന്യങ്ങളും അഴുക്കും മുടികൊഴിച്ചലിന് കാരണമാകാറുണ്ട്. വഴയിനയില ഉപയോഗത്തിലൂടെ മുടി കൊഴിച്ചൽ തടയാം.വഴനയിലയും അൽപം ചെറുനാരങ്ങാ നീരും തൈരും കൂടെ നന്നായി മിക്സ് ചെയ്ത് ഈ പേസ്റ്റ് തലയിൽ പുരട്ടാം.


Click it and Unblock the Notifications