Home / Photos
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
By Vaisakhan MK
ചര്‍മം തിളങ്ങി നില്ക്കാന് ഏതൊരാള്‍ക്കും ഇഷ്ടമാണ്. അതുപോലെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കണമെന്ന്. ഈ രണ്ടിനും എന്താണ് വഴിയെന്ന് ചിന്തിച്ചിട്ടുണ്ടോ? പലതും ട്രൈ ചെയ്ത് ഏറ്റിട്ടില്ലെങ്കില്‍ അലോവേറ ഉയോഗിച്ച് നോക്കൂ. ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky.com
Share
കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നുണ്ടോ? ഉറക്കം കുറവായാല്‍ അങ്ങനെ സംഭവിക്കാം. അലോവേറ ഉപയോഗിച്ചാല്‍ ഇത് മാറും. വിറ്റാമിന്‍ ഇയും ആന്റി ഓക്സിഡന്റ്സും ധാരാളം അലോവേറയിലുണ്ട്.
2/8
Photo Credit: boldsky.com
Share
ഫേസ്മാസ്ക് പോലെ അലോവേറയുടെ ഇലകള്‍ ഉപയോഗിക്കാം. ഒരു മോയ്സ്ചുറൈസറായി ഇവ ഉപയോഗിക്കാം. ചര്‍മത്തിന് മിനുസം വര്‍ധിക്കും. സ്കിന്‍ സെന്‍സിറ്റീവ് പ്രശ്നങ്ങളും പരിഹരിക്കാം
3/8
Photo Credit: boldsky.com
Share
പൊട്ടി വീഴാനായ മുടിയെയും മുടി കൊഴിച്ചിലിനെയും മാറ്റാന്‍ അലോവേറയ്ക്ക് സാധിക്കും. തലയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ശേഷം കഴുകിയാല്‍ ദിവസങ്ങള്‍ കൊണ്ട് ഗുണം കാണിച്ച് തുടങ്ങും
4/8
Photo Credit: boldsky.com
Share
പുറത്തുപോയി വന്നാല്‍ മുഖമാകെ ചുവന്ന് തുടുത്തത് പോലെയുണ്ടാവാറുണ്ടോ? ഉടന്‍ തന്നെ അലോവേറ ഉപയോഗിച്ച് തുടങ്ങൂ. സൂര്യരശ്മികളേറ്റ് തുടുത്ത ഭാഗത്തെ മാറ്റിയെടുക്കാന്‍ ഇവ സഹായിക്കും. ഡാര്‍ക് സ്പോട്ടുകളെയും ഇത് ഇല്ലാതാക്കും.
5/8
Photo Credit: boldsky.com
Share
ചര്‍മത്തിന്റെയും ഓരോ ഭാഗത്തെയും വൃത്തിയാക്കാന്‍ അലോവേറ സഹായിക്കും. ചര്‍മ സംബന്ധമായ അസുഖങ്ങളും നിങ്ങളെ തേടിയെത്തില്ല.
6/8
Photo Credit: boldsky.com
Share
താരനാണ് നിങ്ങള്‍ക്ക് പ്രശ്നമെങ്കില്‍ അതിനും അലോവേറ തന്നെ ബെസ്റ്റ്. ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ധാരാളം അലോവേറയിലുണ്ട്. തലയിലുണ്ടാവുന്ന ചൊറിച്ചിലും ഇതോടെ മാറി കിട്ടും
7/8
Photo Credit: boldsky.com
Share
ചര്‍മത്തിന് പ്രായമേറുന്നുണ്ടെങ്കില് തീര്‍ച്ചയായും അലോവേറ ഉപയോഗിക്കാം. എല്ലാ ദിവസും ഇത് ഉപയോഗിക്കണം. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയെ ഇത് വര്‍ധിപ്പിക്കും. ഇതിലൂടെ പ്രായമേറുന്ന ലക്ഷങ്ങള്‍ പുറത്തേക്ക് കാണിക്കാതെ സഹായിക്കും
8/8
Photo Credit: boldsky.com
Share
പ്ലേഗിനെ തടയാന്‍ ശേഷിയുണ്ട് അലോവേറയ്ക്ക്. വിറ്റാമിന്‍ സിയുടെ കേന്ദ്രമാണിത്. വായ കഴുകാനും അലോവേറ ഉപയോഗിക്കാവുന്നതാണ്. വായ്ക്കുള്ളില്‍ മുറിവുകള്‍ മാറ്റാന്‍ പെട്ടെന്ന് ഇത് സഹായിക്കും.


Click it and Unblock the Notifications