Home / Photos
വേദിയെ ഇളക്കിമറിച്ച് ഡിക്യു; സീതാ രാമം പ്രമോഷനില്‍ തിളങ്ങി താരം, പിറന്നാൾ ദിനത്തിൽ വൈറലായി പുത്തൻ ചിത്രങ്ങള്‍
By Roshily Roy
വേദിയെ ഇളക്കിമറിച്ച് ഡിക്യു; സീതാ രാമം പ്രമോഷനില്‍ തിളങ്ങി താരം, പിറന്നാൾ ദിനത്തിൽ വൈറലായി പുത്തൻ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
മലയാള സിനിമയിലെ യുവനടന്മാരിൽ പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദുൽഖറിന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ തരംഗം.
2/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്മാന് അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു സെക്കന്‍ഡ് ഷോ. ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വമ്പന്‍ കരഘോഷത്തോടെ അല്ലായിരുന്നു.
3/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
മമ്മൂട്ടിയുടെ മകന്റെ സിനിമയെന്ന വിശേഷണത്തിൽ ഇറങ്ങിയ ആദ്യ സിനിമ സൂപ്പര്‍ ഹിറ്റ് ആയിരുന്നില്ല. എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം ദുല്‍ഖറിന് ലഭിച്ചത് കൈനിറയെ സിനിമകളായിരുന്നു.
4/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ താരപുത്രന് തെന്നിന്ത്യന്‍ സിനിമാലോകം വിട്ട് ബോളിവുഡിലും അരങ്ങേറ്റം നടത്തി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഡാൻസും ലുക്കും വൈറൽ ആവുകയാണ്.
5/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമാണ് സീതാരാമം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.
6/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തീയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് ദുൽഖർ സൽമാൻ.
7/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
കഴിഞ്ഞ ദിവസം സീതാ രാമം പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിൽ എത്തിയിരുന്നു ദുൽഖർ. പരിപാടിക്കിടെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ദുൽഖർ നൃത്തം ചെതിരുന്നു.
8/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
ഡാൻസിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് ദുല്‍ഖര്‍ ഗാനത്തിന് ചുവടുവെച്ചത്. ദുല്‍ഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും നൃത്തം ചെയ്തു.
9/20
Photo Credit: Dulquer Salmaan Instagram, Dulquer Salmaan Fans Pages
Share
ചാക്കോച്ചന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിനാണ് ദുൽഖർ ചുവടുകൾ വെച്ചത്. ചാക്കോച്ചൻ കളിച്ച അതെ രീതിയിൽ തന്നെ അനുകരിക്കാനാണ് ദുൽഖർ ശ്രെമിച്ചത്.

Click it and Unblock the Notifications