Home / Photos
ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
By Vaisakhan MK
hardik pandya confident nod to dinesh karthik goes viral, fans call him mini mahendra singh dhoni
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/indiancricketteam/
Share
മത്സര ശേഷം ഡഗൗട്ടിലേക്ക് നോക്കി പാണ്ഡ്യ കൈയ്യുയര്‍ത്തി കാണിച്ച ആംഗ്യവും വൈറലായിരിക്കുകയാണ്. ഇത് രോഹിത് ശര്മയോടാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു
2/11
Photo Credit: https://www.instagram.com/indiancricketteam/
Share
ആരാധകരെ ആകെ ഞെട്ടിച്ച വിജയമായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ഇന്ത്യ നേടിയത്. സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ അതാണ് തരംഗമായിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/indiancricketteam/
Share
എടുത്ത് പറയേണ്ടത് ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു. മൂന്ന് വിക്കറ്റെടുത്ത് താരം പാകിസ്താനെ തകര്‍ക്കുകയായിരുന്നു
4/11
Photo Credit: https://www.instagram.com/indiancricketteam/
Share
അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലാം പന്തില്‍ സിക്സറടിച്ചാണ് ഹര്‍ദിക് ടീമിനെ വിജയിച്ചത്. താരത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
5/11
Photo Credit: https://www.instagram.com/indiancricketteam/
Share
മൂന്നാം പന്ത് ഡോട്ട് ബൗളായപ്പോള്, ടീമാകെ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ ഒരു പ്രശ്നവുമില്ലെന്ന് ഹര്‍ദിക് വളരെ കൂളായി അപ്പുറത്ത് നില്ക്കുന്ന ദിനേഷ് കാര്‍ത്തിക്കിനോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു
6/11
Photo Credit: https://www.instagram.com/indiancricketteam/
Share
ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിലായിരുന്നു ഹര്‍ദിക്കിന്റെ ഭാവം. യാതൊരു സമ്മര്‍ദവുമില്ലാതെ സിക്സറടിച്ച് തന്നെ താരം മത്സരം വിജയിപ്പിക്കുകയും ചെയ്തു
7/11
Photo Credit: https://www.instagram.com/indiancricketteam/
Share
കളി ജയിച്ചതിന് ശേഷം കാര്‍ത്തിക് പാണ്ഡ്യയെ വണങ്ങുന്ന ചിത്രവും വൈറലായിരിക്കുകയാണ്. ജൂനിയര്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഹര്‍ദിക്കെന്ന് ആരാധകര്‍ പറയുന്നു
8/11
Photo Credit: https://www.instagram.com/indiancricketteam/
Share
ഇന്ത്യ ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിരുന്ന സമയത്താണ് പാണ്ഡ്യയുടെ ഇന്നിംഗ്സ് ടീമിന് വിജയം സമ്മാനിക്കുന്നത്. 17 പന്തില്‍ 33 റണ്‍സാണ് പുറത്താവാതെ താരം എടുത്തത്
9/11
Photo Credit: https://www.instagram.com/indiancricketteam/
Share
രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്ത് നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ചു. രണ്ട് സിക്സറും രണ്ട് ഫോറും താരം പറത്തി. ഈ ഇന്നിംഗ്സാണ് സമ്മര്‍ദം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്

Click it and Unblock the Notifications